ബഹിരാകാശ പേടകത്തിന് സമാനമായ ദോശ വലിയ പാത്രത്തിലാക്കി ഷെഫ് ആളുകള്‍ക്ക് വിളമ്പി കൊടുക്കുന്നത് വീഡിയോയില്‍ കാണാം.ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാന്റെ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് സമ്മാനിച്ചത്.ഇത്തരത്തിൽ ഒരു വിജയം കൈവരിച്ചതിന്റെ ആഘോഷം ഇന്ത്യയില്‍ ഇനിയും അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ടൊരു ആഘോഷമാണ് ഇന്ത്യയിലെ ഒരു റെസ്റ്റോറന്റ് നടത്തിയിരിക്കുന്നത്. ചന്ദ്രയാൻ ദോശ എന്ന് പേരിട്ടു കൊണ്ട് ദോശയുണ്ടാക്കിയിരിക്കുകയാണ് ഈ റെസ്റ്റോറന്റിലെ ഷെഫ്.
അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങൾ നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഈ ദോശ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബഹിരാകാശ പേടകത്തിന് സമാനമായ ദോശ വലിയ പാത്രത്തിലാക്കി ഷെഫ് ആളുകള്‍ക്ക് വിളമ്പി കൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഈ ദോശക്ക് മുകളില്‍ ഹൃദയാകൃതിയില്‍ ഒരു ദോശ കൂടി ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഇതു കാണുമ്പോള്‍ ആളുകളുടെ മുഖത്തുണ്ടാകുന്ന അദ്ഭുതവും അവര്‍ സന്തോഷത്തോടെ ദോശ കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാൻ കഴിയും. ട്രെൻഡിന് അനുസരിച്ച് മാറേണ്ടത് ഇങ്ങനെയാണ് ഈ വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതു കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചവരും നിരവധിയാണ്.വീഡിയോ വൈറൽ ആയതിനു ശേഷം നിരവധി പേരാണ് ഈ ചന്ദ്രയാൻ ദോശ കഴിക്കാൻ ആയി റെസ്റ്റോറന്റ് അന്വേഷിച്ച് എത്തുന്നത്.
