വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. 2007 വിഷു റിലീസ് ആയെത്തിയ ത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ കൊച്ചു കുട്ടി ദേവനെ ഓര്മയില്ലേ. അമാനുഷിക ശക്തി കൈവരിച്ച മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ദേവൻ. അയൽവീട്ടിലെ ശാസ്ത്രഞ്ജന്റെ ലാബിൽ നിന്നും അദൃശ്യനാവാനുള്ള മരുന്ന് അബദ്ധത്തിൽ കുടിച്ചു ഭീകരരൂപം കൈവരിക്കുന്ന ദേവൻ. നടൻ രാമുവിന്റെ മകൻ ദേവദാസ് ആണ് ദേവനെ അവതരിപ്പിച്ച കുട്ടി.അതിഷായാണ് ശേഷം ദേവദാസ് ആനന്ദഭൈരവിയിലും ബാലതാരമായി വന്നു. പിന്നീട് 2019ൽ പി കെ ബാബുരാജ് സംവിധാനം ചെയ്ത കളിക്കൂട്ടുകാർ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. അന്നത്തെ ആ മാസ്റ്റർ ദേവദാസ് വളർന്നു ദേവദാസ് ആയി.
സ്കൈ ഡൈവർ എന്നും ഒന്ടരപ്രേണർ എന്നൊക്കെയാണ് ദേവദാസ് തന്റെ ഇൻസ്റ്റാഗ്രാം ബയൊയിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ദേവദാസ് ധിൻജിത് സംവിധാനം ചെയ്യുന്ന ആസിഫ് സിനിമയായ കിഷ്കിന്ധാകാണ്ഡത്തിന്റെ പൂജാ ചടങ്ങിനെത്തിയിരുന്നു. കിടിലൻ ലുക്കിൽ എത്തിയ ദേവാട്സ് സിനിമക്ക് ആശംസകൾ ദേവദാസ് നേർന്നു. സിനിമ പൂർണമായും ഉപേക്ഷിച്ചിട്ടില്ല എന്നാണു ദേവദാസ് പങ്കുവെക്കുന്ന വിവരണങ്ങൾ. പുതിയ സിനിമയുടെ ഡിസ്‌ക്യൂഷനുകൾ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ നൽകാറായിട്ടില്ലഎന്ന് ദേവദാസ് പറഞ്ഞു. സമയമാകുമ്പോൽ താൻ തന്നെ എല്ലാവരെയും അറിയിക്കാമെന്നും താരം പറഞ്ഞു.
