നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും നേരിടുന്ന വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് കൂർക്കം വലി.അതെ പോലെ ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതലും അനുഭവിക്കുന്നത് സമീപത്തായി കിടക്കുന്നവരാണ്.പലവിധ കാരണങ്ങൾ കൂർക്കം വലിയിലേക്ക് നയിക്കാം. വളരെ പ്രധാനമായും ഉറക്കത്തിൽ ശ്വസനപ്രക്രിയ നടക്കുമ്പോൾ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. എന്തെന്നാൽ വളരെ സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി.കൂര്‍ക്കംവലിക്ക് പ്രധാനമായും കാരണമാക്കുന്നത് പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നീ പ്രശ്നങ്ങളാണ്.

couple-in-bed-man-snoring-woman
കുര്‍ക്കംവലി മാറ്റുവാൻ ഈ കാര്യങ്ങൾ ചെയ്യാം….
- വ്യായാമം വളരെ കൃത്യമായി ചെയ്യുക
വ്യായാമം ചെയ്യുന്നതില്‍ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
- ഭാരം കുറയ്ക്കുക
ഭാരം കുറച്ച് കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക.
- ആഹാരം താമസിച്ചു കഴിക്കരുത്
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.
- മദ്യപാനം കഴിവതും ഒഴിവാക്കുക
ഉറങ്ങുന്നതിനു മുൻപ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം എന്നോര്‍ക്കുക.
buy office 2019 pro
