തല അജിത്തിന്റെ സൂപ്പർ ഹിറ്റ് മൂവിയാണ് വലിമൈ. ചിത്രം ഇപ്പോൾ വിജയ പ്രദർശനം നേടുകയാണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ആണ്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ ,സുമിത്ര പേർളി മാണി ,ധ്രുവൻ എനിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഹിറ്റ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഹൈ ലൈറ്റ് ബൈക്ക് സ്റ്റണ്ട് സീനുകൾ ആണ്. ഡ്യൂപ് ഇല്ലാതെ ആണ് അജിത് ഈ ചിത്രത്തിലെ അതിസാഹസികമായ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ ചെയ്തിരിക്കുന്നത്. എല്ലാ സുരക്ഷാക്രമീകരണങ്ങളുമൊരുക്കി അടച്ചിട്ട റോഡിലായിരുന്നു അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് എന്നും അദ്ദേഹത്തെ സഹായിക്കാനായി ബൈക്ക് സ്റ്റണ്ട് വിദഗ്ധരുമുണ്ടായിരുന്നിട്ട് പോലും ചിത്രീകരണത്തിനിടെ അഞ്ച് തവണ അജിത്തിന് പരിക്കേറ്റു എന്നത് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തെ ചികിൽസിച്ചു ഡോക്ടർ.

അതുകൊണ്ടു ഈ സിനിമ കണ്ട ചെറുപ്പക്കാർ ബൈക് സ്റ്റണ്ട് അനുകരിക്കരുതെന്നു ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ നരേഷ് പദ്മനാഭൻ. പരിക്കേറ്റ അജിത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയ സാഹചര്യം പോലുമുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. താരം ബൈക്കിൽ നിന്നും വീഴുന്ന രംഗങ്ങൾ ജീവിതത്തിൽ വീണു പോയാൽഉയർന്നു എഴുനേൽക്കുമെന്നുഉള്ള സന്ദേശമായി ഉൾക്കൊള്ളണം എന്നും അദ്ദേഹം പറയുന്നു. ക ഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ പല പല പരിക്ക് മൂലം അജിത്തിന്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയകൾ ഏറെയാണ്. തോളെല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അത് കൂടാതെ അജിത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. ലംബര്‍ ഡിസെക്ടമിയും, കാല്‍മുട്ടിന്റെ രണ്ട് സന്ധികളിലും ലിഗമെന്റ് ടിയര്‍ ഓപ്പറേഷനും അജിത്തിന്റെ ശരീരത്തിൽ ചെയ്തിട്ടുണ്ട്.യെന്നാലും സ്റ്റണ്ട് ഇത്ര മനോഹരമായി ചെയ്യുന്നതു വളരെ അത്ഭുതം ആണെന്ന് ഡോക്ടർ പറഞ്ഞു .