പ്രായഭേദമന്യേ എല്ലാവരും കഴിക്കുന്ന ഭക്ഷണമാണ് ബ്രഡ. പ്രധാനമായും മൈദാ കൊണ്ടുണ്ടാക്കുന്ന ബ്രെഡുകൾ ആരോഗ്യത്തിനു എത്ര ദോഷമാണെന്നു പറഞ്ഞാലും നമ്മൾ കഴിക്കാറുണ്ട്. കൊച്ചു കുട്ടികൾക്കൊക്കെ , പ്രതേകിച്ചു കട്ടി ആഹാരമൊക്കെ കഴിച്ചു തുടങ്ങുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ബ്രീഡ് ഒരു പ്രധാന ആഹാരമായി കൊടുക്കാറുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളൊക്കെ വരുമ്പോൾ ഡോക്ടർമാർ പോലും കഞ്ഞിയോ ബ്രേടോ കഴിക്കാനാണ് പറയുന്നത്. യാത്രകളൊക്കെ പോകുമ്പോ കൊണ്ട് പോകാനുള്ള സൗകര്യത്തിനും, വഴിയിൽ നിന്ന് പെട്ടെന്ന്വാ ങ്ങി കഴിക്കാം എന്നുള്ളതിന്നാലും ബ്രീഡ് ആയിരിക്കും നമ്മുടെ ഓപ്ഷനുകളിലൊന്ന്. എന്നാൽ ഈ ബ്രെഡ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ. കൊൽക്കത്തയിലെ ഒരു ബ്രഡ് ഫാക്ടറിയുടെ ദൃശ്യങ്ങൾ ആണിപ്പോൾ പ്രചരിക്കുന്നത്. ഒരു കൂട്ടം തൊഴിലാളികളുമുണ്ട്. ഇവരുടെ ഒക്കെ വസ്ത്രങ്ങൾ അടുത്ത കാലത്തൊന്നും വെള്ളം കണ്ടിട്ടില്ല എന്ന് തോന്നുന്നു.
അത്രക്കും മുഷിഞ്ഞ വേഷം. ബ്രെഡിനുള്ള പൊടിയെടുത്ത മാവ് കുഴക്കുന്നതിൽ നിന്നാണ് തുടക്കം. മൈദാമാവിന്റെ ചാക്ക് പൊട്ടി മഷിനിലേക്ക് ഇടുന്നു. ഭാഗ്യം ചവിട്ടിയോ കൈകൊണ്ടു ഒന്നുമല്ല കുഴക്കുന്നത് . വെള്ളം ഒഴിച്ച് കൗക്കുന്നുണ്ട്, ഉള്ളത് പറയണമല്ലോ വേളം കൊണ്ട് വരൂന്ന പാട്ട പുതിയതാണെന്നു തോന്നുന്നു. വെള്ളവും കാഴ്ചക്ക് കുഴപ്പമില്ല . പക്ഷെ മാഷിന് ഇത്തിരി പ്രശ്നമാണ് . പൊടിയും അഴുക്കും പുരണ്ടിരിക്കുന്നു. പിന്നീട് മെഷിനിൽ കുഴച്ച ഈ മാവ് കൈകൊണ്ട് എടുത്തു, നോക്കണ്ട ഗ്ലൗസ് ഒന്നുമില്ല.. കൈയൊക്കെ നല്ല വെള്ളത്തിൽ മുക്കിയത് പോലെയുണ്ട് .. മാവിന് മായം കിട്ടാനായി എണ്ണയോ ബട്ടറോ ഒക്കെ തടവിയതാകാം കൈയിൽ അല്ലെ. നമുക്കെങ്ങനെ സമാധാനിക്കാം. പിന്നീട് ഈ മാവ് അളന്നെടുതു മുറിച്ചു മാറ്റുന്നു. ബ്രെഡിനും ബണ്ണിനുമുള്ള പാകത്തിൽ മാറ്റി വെക്കുന്നു. പിന്നീട് ഇത് ബാകെചെയ്തെടുക്കുന്നു. ഈ ഫാക്ടറിയുടെ ഉവശം , അതായത് ബ്രെഡ് ഉണ്ടാക്കുന്ന സ്ഥലയോ=മൊക്കെ അങ്ങേയറ്റം വൃത്തിഹീനമാണ്. നിരവധി കമന്റുകളാണ് ഈ വിഡിയോക്ക് കിട്ടുന്നത്. ജീവിതത്തിൽ കണ്ടതിൽ വെച്ച ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ ഫാക്ടറി എന്നാണ് വീഡിയോ കണ്ട ഒരാൾ പങ്കു വെച്ച കമന്റ്. ബ്രെഡിന് എന്ത് കൊണ്ടാണ് നാല ഉപ്പ് ഉള്ളതെന്ന മനസിലായി എന്നാണ് മറ്റൊരാളുടെ കമന്റ്. ആര് മില്യൺ കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഉള്ളത്. നിരവധി ഷെയറുകളും. .ഇത്തരം നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ കാഴ്ചകളൊക്കെ കണ്ടാൽ നമുക്ക് പുറത്തു നിന്നും ഒന്നും വാങ്ങി കഴിക്കാൻ തോന്നില്ല എന്നതാണ് സത്യം. പക്ഷെ വൃത്തിയുടെയും സുരക്ഷയുടേയുമൊക്കെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ബിസിനസ് നടത്തുന്നവരും ഉണ്ട്.
