തെന്നിന്ത്യൻ നടൻ വിജയുടെ ചിത്രം ‘ബീസ്റ്റ്‌’ റിലീസിനെ തായ്യറെടുക്കുകയാണ്. മതതീവൃവാദം പറയുന്ന ചിത്രത്തെ ഇറങ്ങുന്നതിന് എതിർക്കണമെന്നു ആവശ്യവുമായി മുസ്‍ലിം ലീഗ് രംഗത്തു എത്തിയിരുന്നു. ഇത് ആരാധകരിൽ ആശങ്ക നിറക്കുന്നുണ്ട്‌. എന്നാൽ ഇപ്പോൾ ഇതിനെതിരെ ആരാധകർക്ക് മുന്നറിയിപ്പുമായി ദളപതി വിജയ് രംഗത്തു എത്തിയിരിക്കുകയാണ്.സർക്കാർ ഉദ്യഗസ്ഥരെയോ, രാഷ്ട്രീയേക്കാരെയോ ഇതിന്റെ പേരിൽ സോഷ്യൽമീഡിയിലോ ,അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ പരിഹസിക്കരുത് എന്നാണ് നടന്റെ നിർദേശം.


എന്നാൽ ഈ മാർഗ്ഗ നിർദേശം പാലിക്കാത്തവരെ സംഘടനയിൽ നിന്നും മാറ്റും എന്ന് വിജയ് മക്കൾ ഇയക്കം ജെനെറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്യ്തു. ഫാൻസ്‌ ക്ലബ്ബ് അംഗങ്ങൾ രാഷ്ട്രീയേക്കാരെയോ മറ്റ് ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകൾ , പോസ്‌റ്ററുകളോ പോസ്റ്റ് ചെയ്യുകയോ അവ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുകയോ ചെയ്‌യരുതെ. ദളപതി വിജയുടെ ഈ നിർദേശങ്ങൾ പാലിക്കാത്തവർ സംഘടനയിൽ നിന്നും പുറത്താക്കും എന്ന് അവർക്കെതിരെ നിയമനടപടി എടുക്കുമെന്ന് ബസ്സി ആനന്ദ് ട്വീറ്റ് ചെയ്ത്ത്.


ദളപതി വിജയ് നായകനായി നെൽസൺ ദിലീപ് സംവിധാനം ചെയ്ത് ഈ ബിഗ് ബഡ്‌ജറ്റ്‌ ആക്‌ഷൻ ചിത്രം ഏപ്രിൽ പതിമൂന്നാം തീയതി ആഗോള റിലീസാകൻ പോകുകയാണ്. ചിത്രത്തിൽ വിജയ് വീര രാഘവൻ എന്ന ചാര വേഷത്തിൽ ആണ് എത്തുന്നത്. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ആണ്. കൂടാതെ യോഗി ബാബു, ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ്, വിടവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.