അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ ചൂടുപിടിക്കുകയാണ്, ഈ വേളയിൽ അനന്യക്കെതിരെ ചില വ്യക്തികൾ പ്രവർത്തിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്, ഇപ്പോൾ അനന്യയെ സപ്പോർട്ട് ചെയ്ത തന്നെ കുറ്റക്കാരി ആക്കുന്നു എന്ന പറയുകയാണ് ദിയ സന, തന്റെ സോഷ്യൽ മീഡിയ വഴിയാണ് ദിയ ഇത് പറയുന്നത്.കമ്മ്യൂണിറ്റികളെ തമ്മിലടിപ്പിക്കാൻഞാൻ ശ്രമിക്കുന്നു എന്ന വാദവുമായി ചില കമ്മ്യൂണിറ്റികൾ രംഗത്ത് വന്നിട്ടുണ്ട്… എനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. കൊറേ നാളായി…

ഇപ്പൊ വന്നവരാണെങ്കിൽ പ്രിയപ്പെട്ടവരും… ലോകത്തിലെ എല്ലാ ട്രാൻസ് കമ്മ്യൂണിറ്റികളുടെയും ഉത്തരവാദിത്തം ഈ ചില കമ്മ്യൂണിറ്റികൾക്കില്ല എന്ന് ഓർമിപ്പിക്കുന്നു.. എന്ത് അജണ്ട ആണ് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്… ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നും… അനന്യയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ തുടരും എന്നും പറയുകയാണ്…

Diya Sana
Diya Sana

ഞാനെന്ന വ്യക്തിയുടെ പ്രവർത്തനങ്ങൾ ട്രാൻസ് കമ്മ്യൂണിറ്റികൾക് വേണ്ടി മാത്രമുള്ളതല്ല… അത്കൊണ്ട് തന്നെ അനന്യയെ വ്യക്തിയായി കണ്ട് അവളുടെ അവകാശങ്ങൾക് വേണ്ടി ഞാനുണ്ടാകും.. ആരോപണങ്ങൾക് വിധേയരാവരുണ്ടെങ്കിൽ അത് തെളിയിക്കട്ടെ.. എന്റെ ഭാഗത്തു തെറ്റ് സംഭവിച്ചു എന്ന് ബോധ്യപ്പെടു ട്ടാൽ ഞാനും തിരുത്താം..

അല്ലാതെ ഇമ്മാതിരി അറ്റാക് ചെയ്ത് എന്റെ വായ അടപ്പിക്കാൻ ശ്രമിക്കുകയും കൃത്യമായ അനേഷണത്തെ വഴിതെറ്റിച്ചു വിടുകയും ചെയ്യരുത് എന്നൊരു അപേക്ഷയും ഉണ്ട്… കമ്മ്യൂണിറ്റികൾ തമ്മിലുള്ള പ്രശ്നം മാത്രമല്ല ഇത്… പൊതുവിടത്തിൽ എത്തിയ പ്രശ്നമാണ്… അവിടെ പ്രതികളായി ആരോപിക്കപ്പെടുന്നവർ സ്വന്തം കമ്മ്യൂണിറ്റി ആയാലും അവർ മറുപടി പറയണം എന്ന നിലപാടാണ് എനിക്ക്… നിലവിൽ റിനൈ മെഡിസിടിയും ഡോക്ടർ അർജുൻ അശോകും കൂട്ടർക്കുംഎതിരെയാണ് എന്റെ നീക്കം.. അതിൽ കൂട്ടർ എന്ന് പറഞ്ഞിടത് കമ്മ്യൂണിറ്റികളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും തെളിയിക്കപ്പെടണം എന്നാണ് ദിയ പറയുന്നത്
instagram views kopen