മലയാള സിനിമയുടെ തൊണ്ണൂറുകളിൽ പ്രേക്ഷരുടെ പ്രിയ നായികആണ്  ദിവ്യഉണ്ണി .അഭിനയത്തിൽ മാത്രമല്ല ഡാൻസിലുംതന്റെ  കഴിവ് തെളിചിരുന്നു താരം . മോഹൻലാൽ ,മമ്മൂട്ടി ,ജയറാം, സുരേഷ ഗോപി ,ദിലീപ് തുടങ്ങി മുൻനിര താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച താരമാണ് ദിവ്യ ഉണ്ണി .മലയാളം ,തമിഴ് ,ഹിന്ദി ,കന്നഡ ,തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ അൻപതിലധികം സിനിമകളിൽതാരം അഭിനയിച്ചിട്ടുണ്ട് .വിവാഹം കഴിഞ്ഞു അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം വിവാഹമോചിതയാകുകയും പിന്നീട് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.ഒരു ഇടവേള എടുത്തെങ്കിലും   താരം സോഷ്യൽ മീഡിയിൽ സജീവമായിരുന്നു .

രണ്ടായിരത്തി ഇരുപതിൽ ദിവ്യ ഉണ്ണിക്കു ഒരു കുഞ്ഞു മാലാഖ പിറന്നു .മകളുടെ പേരെ ഐശ്വര്യ .മകൾക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വാദിക്കുന്ന താരം ഇടക്ക് കുഞ്ഞിനൊപ്പമുള വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട് .ഇപ്പോൾ താരം യു എ സിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് .സിനിമയിൽ  നിന്നും താരം ഇപ്പോൾ വിട്ടുനിൽക്കുകയാണെങ്കിലും തന്റെ ഡാൻസ്സ്കൂളും , ക്ലാസ്സുകളുമായി വലിയ തിരക്കിലാണ്

എന്നാൽ ഇപ്പോൾ താരം തന്റെ മകളൊത്തുമുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുകയും അത് വൈറൽ ആയി തീരുകയും ചെയ്ത്.ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ഒരു ലോകത്തെ കാണുന്നതു ആർക്കും കാണാവുന്ന ഒരു പരിശുദ്ധമായ സന്തോഷം ആണെന്നായിരുന്നു ദിവ്യ വീഡിയോക്ക് താഴെ കുറിച്ച കുറിപ്പ് .അമ്മ സംഘടനയിലും ,തെരഞ്ഞെടുപ്പിലും ദിവ്യ ഉണ്ണി എത്തിച്ചേർന്നിരുന്നു .