മലയാള സിനിമയിലെ തിരക്കഥ കൃത്തും,നടനുമാണ് ശ്രീനിവാസൻ. അച്ഛന്റെ അതെ പാത തന്നെ പിന് തുടർന്ന് മക്കൾ വിനീത് ശ്രീനിവാസനും,ധ്യാൻ ശ്രീനിവാസനുംസിനിമയിൽ എത്തിയതും വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യ്തു. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ഹൃദയം ആണ്. പ്രണവ് മോഹൻ ലാൽ നായകനായ ഈ ചിത്രം വളരെയധികം പ്രേക്ഷകശ്രെധ പിടിച്ചു പറ്റി. ചിത്രത്തിന് മികച്ച അഭിപ്രയം ആണ് ലഭിക്കുന്നത്‌. ഈ സിനിമയിൽ തന്നെ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഉണക്ക മുന്തിരി എന്ന ഗാനം ആണ് ദിവ്യ ആലപിച്ചത്. ഈ പാട്ട് അച്ഛൻ ശ്രീനിവാസൻ കേട്ടതിനു ശേഷം അച്ഛന്റെ പ്രതികരണത്തെ കുറിച്ച് വിനീത് പറയുകയാണ് മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ ആണ് താരം വെളിപ്പെടുത്തുന്നത്.

എന്റെ സിനിമകളിലെ പാട്ടുകളെ കുറിച്ച് അച്ഛൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ല ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛൻ പറഞ്ഞു ദിവ്യ നന്നായി പാടിയിട്ടുണ്ടെന്ന്. തിരഞ്ഞെടുത്തതു ശരിയായിരുന്നു എന്നു മനസ്സിലായി.കോവിഡ് കാലത്തു ദിവ്യ ഒരു പട്ടു പാടിയിരുന്നു.ഈ സിനിമ വന്നപ്പോള് ചോദിച്ചു നമ്മൾക് ദിവ്യയുടെ സ്വന്തം ശബ്ദത്തിൽ ഒരു പാട്ടുപാടിച്ചാലോ എന്ന്. ആ സൗണ്ട് ഉചിതംഎന്ന് തോന്നിയപ്പോൾ ഉപയോഗിച്ചു. മാതൃഭൂമി അഭിമുഖത്തിൽ ഹൃദയം എന്ന സിനിമയിൽ പാടിയതിനെ കുറിച്ച് ദിവ്യ പറഞ്ഞിരുന്നു. തങ്ങളെ ഒന്നിപ്പിച്ചത് പാട്ടാണ്ന്നു ദിവ്യ പറഞ്ഞു. ഉണക്ക മുന്തിരി എന്ന പാട്ട് പാടുന്നതിന്റെ തലേദിവസം ആണ് വിനീത് തന്നോട് പറയുന്നത് എന്ന് ദിവ്യ പറയുന്നു.

ഹിഷാം ആണ് ഈ ഗാനം കംപോസ് ചെയ്യ്തത്നു ശേഷം യെന്നോട് ചോദിച്ചു ചേച്ചിയെ വെച്ച് നമ്മൾക്ക് ഈ പാട്ട് പാടിച്ചാലോ എന്ന് വിനീത് പറഞ്ഞുനമ്മൾക്ക് ഒന്ന് ട്രൈ ചെയ്‌യാം  ഓക്കേ ആയില്ലെങ്കിൽ  വേറെ ആരെങ്കിലും കൊണ്ട് ചെയ്യിക്കാം എന്ന്. അങ്ങനെയാണ് ആ പാട്ടിലേക്കു എത്തുന്നത് ഇത്രയും സ്വീകാര്യത ഈ ഗാനത്തിന് കിട്ടുമെന്ന് വിചാരിച്ചില്ല ദിവ്യ പറഞ്ഞു.