അവിചാരിതമായി സിനിമയിൽ എത്തി നിരവധി ആരാധകരെ നേടിയെടുത്ത ധാരാളം താരങ്ങൾ ഇന്ന് മലയാളം സിനിമയിൽ സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്.ഓർക്കാപ്പുറത്ത് ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയ താരങ്ങളാണ് അവരിൽ അധികവും.അതുകൊണ്ട് തന്നെ ലഭിച്ചിട്ടുള്ള ഓരോ കഥാപാത്രവും ശക്തമായ നിലയിൽ തന്നെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഓരോ താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ദിവ്യ പിള്ളയുടേത്. ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവടു വെച്ച താരമാണ് ദിവ്യ പിള്ള.


ആദ്യ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം തന്നെ വളരെ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റിയത് ആയിരുന്നു. അതിനുശേഷം പൃഥ്വിരാജ് നായകനായ ഊഴം എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരത്തിന് വലിയ ജനപിന്തുണയും അംഗീകാരവും ലഭിക്കുന്നത്.ഇതിലെ ദിവ്യയുടെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. അതിനുശേഷം മാസ്റ്റർപീസ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ ദിവ്യയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. സിനിമ ഒരുപാട് കണ്ടുകൊണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടിയെ തേടി സിനിമയിൽനിന്നും അവസരങ്ങൾ എത്തുക എന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമല്ലെന്ന് ദിവ്യ പിള്ള ഇതിനു മുൻപേ തന്നെ വ്യക്തമാക്കുകയുണ്ടായി.


സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരത്തിന്റെ വാർത്തകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, ജിമ്മി വീടിൻറെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലെ ദിവ്യയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. ഏറ്റവും അവസാനമായി താരത്തിന്റെ പുറത്തിറങ്ങിയ ചിത്രം ടോവിനോ തോമസ് നായകനായ കള ആണ്. ഇതിലെ ടോവിനോയ്ക്കൊപ്പം ഉള്ള പല രംഗങ്ങളും വളരെയധികം ചർച്ചകൾക്ക് പോലും വഴിവെച്ചിരുന്നു. എന്നാൽ ചിത്രത്തിലെ രംഗങ്ങളെ പറ്റി താൻ അച്ഛനമ്മമാരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും അഭിനയത്തിനെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛൻ അതിനൊക്കെ സമ്മതിക്കുകയായിരുന്നു എങ്കിലും അമ്മയ്ക്ക് ആദ്യമൊക്കെ സമ്മതം കുറവായിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്.


ഇപ്പോൾ സിനിമ മേഖലയിലേക്കുള്ള തൻറെ കടന്നുവരവിനെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ. കാവ്യാ മാധവൻറെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് തൻറെ ഏറ്റവും അടുത്ത സുഹൃത്തായ റിങ്കുവിനെ ആണെന്നാണ് ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് എത്തിയപ്പോഴായിരുന്നു വിനീത് ശ്രീനിവാസൻ തന്നെ കണ്ടതെന്നും അയാൾ ഞാനല്ല എന്ന ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കുന്നു. സിനിമ അത്ര കോംപ്ലിക്കേറ്റഡ് കേസ് ഒന്നുമല്ലെന്നും പറഞ്ഞ് അഭിനയിക്കാൻ തനിക്ക് പ്രോത്സാഹനം തന്നത് റിങ്കു ആണെന്നാണ് ദിവ്യ പിള്ള പറയുന്നത്. അങ്ങനെ കാവ്യാമാധവന്റെ സഹോദരൻറെ വിവാഹ വേദിയിൽ വച്ചാണ് തൻറെ പെണ്ണുകാണൽ ചടങ്ങ് നടന്നതെന്ന് തമാശയോടെ ആണെങ്കിലും ദിവ്യ പിള്ള വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിരവധി ചിത്രങ്ങൾ പങ്കുവെച്ച ദിവ്യയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.