Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഡയറക്ടറെ ഒന്ന് കാണിച്ചു തരാമോ?’ സെറ്റിലെത്തിയ ബാലൻ മടങ്ങിയത് വേഷമുറപ്പിച്ച്

നമ്മുടെ ഒക്കെ  നാട്ടിൽ ഒരു സിനിമാ ഷൂട്ടിംഗ് നടന്നാൽ  അവിടെ വരെ ചെന്ന് ഒന്നെത്തി  നോക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? വെറുതെ അത് വഴി ഒക്കെ പാസ് ചെയ്‌തെങ്കിലും പോകും.  എന്നാൽ ലൊക്കേഷൻ കാണാ എത്തി എന്ന് മാത്രമല്ല സിനിമയിൽ ഒരു വേഷവും ഉറപ്പിക്കാറുണ്ട് ചിലർ. അങ്ങനെ ഒരാളെ നമുക്ക് പരിചയപ്പെടാം.   ഒരു കൊച്ചു കുട്ടിയാണ് താരം. പാലക്കാട്ടെ കൊല്ലങ്കോട് നടന്നുവരുന്ന സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത് ചിത്രം ‘കഥ ഇന്നുവരെ’ ലൊക്കേഷനിലാണ് അനഗ്നെ ചില  നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലൊക്കേഷൻ കാണാൻ  വന്ന ബാലന് ഷൂട്ടിങ്  കണ്ടാൽ പോരാ, അതിൽ അഭിനയിക്കുകയും വേണം . ലൊക്കേഷനിൽ നടന്ന രസമുള്ള കാഴ്ചയെക്കുറിച്ച് സന്തോഷ് രാജ് എന്നയാൾ ഫേസ്ബുക്കിൽ  പങ്കുവെച്ച പോസ്റ്റിപ്പോൾ വലിയ രീതിയിൽ  പ്രചരിക്കുന്നുണ്ട്. പോസ്റ്റ് ഇങ്ങനെ ആണ്.  രാവിലെ ആറരയ്ക്ക് മുമ്പ്, മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ബിജു മേനോനെ നായകനാക്കി ചിത്രീകരിക്കുന്ന ‘കഥ ഇന്നുവരെ’ എന്ന ഷൂട്ടിംഗ് ലൊക്കെഷനിൽ പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച് എത്തിയ ഒരു അഭിനയകാംക്ഷിക്ക് കിട്ടിയ മറുപടി, ഹൈസ്ക്കൂൾ കുട്ടികളുടെ ടേക്സ് ആണ് എടുക്കുന്നത് അതിനാൽ അവസരം നൽകാൻ നിർവ്വാഹമില്ലെന്നാണ്…ആശാനുണ്ടോ വിടുന്നു. ‘ഞാൻ നന്നായി അഭിനയിക്കും… സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’ എന്നായി അടുത്ത ചോദ്യം. പ്രൊഡക്ഷൻ മാനേജർ നിതിഷ് ചൂണ്ടിക്കാണിച്ചു… ദോ.. ആ.. ഇരിയ്ക്കുന്ന ആളാണ് ഡയറക്ടർ…പിന്നെ കാണുന്ന കാഴ്ച ദാ.. ഇതാണ്…. ഒടുവിൽ നാളെ കഴിഞ്ഞ് പീടിക കടയിൽ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങിയതിന് ശേഷമാണ് ആശാൻ ചായ കുടിക്കാൻ തയ്യാറായത്

നർത്തകിയായ മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് കഥ ഇന്നുവരെക്ക് . ബിജു മേനോനാണ് നായകൻ.  പാലക്കാട്ടെ ഒരു സ്കൂളിൽ സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണം നടക്കുന്ന വിവരം വിഷ്ണു മോഹനും പോസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പടിയാൻ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ സംവിധായകനാണ് വിഷ്ണു മോഹൻ.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മേപ്പടിയാന്‍ സ്വന്തമാക്കിയിരുന്നു. 2022 ജനുവരി 14ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്നിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നേടിയത്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

പ്രമുഖരടക്കമുള്ളവരെ ഞെട്ടിച്ചു കൊണ്ടാണ് വേദിയിലെത്തിയ ഷാരൂഖ് ഖാന് ഉമ്മ നൽകിയത് . ഐമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ആരാധികയുടെ സ്നേഹ സമ്മാനം കിംഗ്...

Advertisement