തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായാണ് രാജസേനന്‍ ഇടപ്പള്ളി വനിതാ തിയേറ്ററിലെത്തിയത്. സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞെത്തിയ രാജസേനന്റെ ചുറ്റും ആളുകള്‍ കൂടി. ചിത്രത്തില്‍ രാജസേനന്റെ കഥാപാത്രം സ്ത്രീവേഷത്തിലെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ച്ചയെന്നും രാജസേനന്‍ പറഞ്ഞു.
‘ഞാനും പിന്നൊരു ഞാനും എന്ന പേരിലെ പിന്നൊരു ഞാന്‍ ഇതാണ്. വളരെ വ്യത്യസ്തമായ സിനിമയാണ്. ഒരു വ്യത്യാസം വേണ്ടേ, ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ച് ഓടണമല്ലോ. ആറ് മാസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തിലെ ഒരു സ്റ്റില്‍ പോലും പുറത്ത് പോയിട്ടില്ല. പക്ഷേ ഇന്ന് നൂണ്‍ഷോ കഴിഞ്ഞപ്പോള് സസ്‌പെന്‍സ് കഴിഞ്ഞു. മാത്രവുമല്ല ഈ വേഷത്തിലുള്ള പോസ്റ്റര്‍ വരുന്നുമുണ്ട്,’ രാജസേനന്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജസേനൻ വീണ്ടും സംവിധായകന്റെ വേഷം അണിയുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
