പ്രസിദ്ധ സൗണ്ട് ഡിസൈനറും, ഓസ്‌കാർ ജേതാവും ആയ റസൂൽ പൂക്കുട്ടി ഇപ്പോൾ സംവിധന രംഗത്തേക്കു. റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേരാണ് ‘ഒറ്റ’. റസൂലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാള ത്തിന്റെ പ്രിയ നടന്മാരാണ് അഭിനയിക്കുന്നത് ആസിഫ് അലിയും, അർജുൻ അശോകനും. കൂടതെ ചിത്രത്തിൽ തമിഴ് നടൻ സത്യ രാജു൦ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട്. ചിത്രത്തിന്റെയും, നിർമ്മാണ കമ്പിനിയുടയും ലോഞ്ചിങ് കൊച്ചിയിൽ നടന്നു.


സുഹൃത്തുക്കളേ, ഇന്ന് വൈകുന്നേരം എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഒരു വലിയ സായാഹ്നമാണ്. ഞങ്ങൾ ഞങ്ങളുടെ പുതിയ സംരംഭം ഇവിടെ തുടങ്ങുകയാണ്. എന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ പോസ്റ്റ്. ‘ഒറ്റ’യുടെ പോസ്റ്ററും ഇതോടൊപ്പം താരം പങ്കുവച്ചു.രഞ്ജിപണിക്കർ, ലെന, ശ്യാമ പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദി സൗണ്ട് സ്റ്റോറി എന്ന ഡോക്യുമെന്ററി യിലൂടെ ആണ് റസൂൽ അഭിനയ രംഗത്തു, സംവിധാന രംഗത്തു എത്തിയിരുന്നുത് .


എം ജയചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹകൻ അരുൺ വർമ്മ, ഗാനരചിയിതാവ് റഹീഫ് അഹ്മദ് ആണ്. ചിൽഡ്രൻ യുണൈറ്റഡ് എൽ എൽ പി യും, റസൂൽ പൂക്കുട്ടി പ്രോഡക്ടഷൻസിന്റെ അവതരിപ്പിക്കുന്ന ചിത്രം ഹരിഹരൻ ആണ് നിർമ്മിക്കുന്നത്.