ബിഗ് ബോസ്സിലെ ഒരു ചർച്ച തന്നെയായിരുന്നു ദില്ഷയും, റോബിനും തമ്മിലുള്ള ബന്ധം, എന്നാൽ കഴിഞ്ഞയാഴ്ച്ച റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു പോയിരുന്നു. റോബിൻ പുറത്തു പോയതിനെ തുടർന്നു നിരവധി വിമർശനങ്ങൾ ദില്ഷക്കു നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോള് ഈ വിമർശനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ദില്ഷ മുന്നോട്ടു കുതിക്കുകയാണ്. ഈ ആഴ്ച്ച നടക്കുന്ന വീക്കിലി ടാസ്കിൽ വിജയിച്ചു കഴിഞ്ഞാൽ ആ മത്സരാർഥിക് ഗ്രാൻഡ് ഫിനാലെയിലേക്കു പോകാൻ അവസരം വന്നിരിക്കുകയാണ് , അതുകൊണ്ടു തന്നെ ആരധകർ ഒന്നടങ്കം പറയുന്നു ദില്ഷ ക്കു തന്നെ ആ അവസരം വന്നു ചേരുമെന്നും.


നിലവിലെ ടാസ്കുകളിൽ ആറെണ്ണം കഴിഞ്ഞപ്പോൾ 37 പോയിന്റുമായി ദില്ഷ മുന്നേറുകയാണ്. എല്ലാം ടാസ്കുകളും നിഷ്പ്രയാസം തനിക്കു കളിച്ചു ജയിക്കുമെന്നു ദില്ഷ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. റിയാസ് അടക്കം എല്ലവരും വിമർശനവുമായി ദില്ഷക്കു നേരെ തിരിഞ്ഞിരുന്നു നേരത്തെ,എന്നാൽ ഇപ്പോൾ അതെല്ലാം മാറുന്ന തരത്തിലായി കാര്യങ്ങൾ. ശാരീരികമായി ചെയ്ത് ടാസ്കുകൾ പോലും വിജയിച്ച ദില്ഷ ഇപ്പോൾ സോഷ്യൽ മീഡിയിൽ കയ്യടി നേടുകയാണ്.


എന്നാൽ 32 പോയിന്റ് നേടി റോൺസണും പിന്നിൽ തന്നെയുണ്ട്. 30 പോയിന്റ് ധന്യ, 28 പോയിന്റ് ബ്ലെസ്ലി ലി ,23 പോയിന്റുമായി സൂരജു൦ എന്നിവരും പിന്നിൽ തന്നെയുണ്ട്. എന്തായാലും സ്ഥാനം നോക്കുമ്പോൾ ദില്ഷ തന്നെയാണ് മുന്നിൽ നില്കുന്നത് അതുകൊണ്ടു തന്നെ ആരധകർ ഉറപ്പിച്ചു പറയുന്നു ഗ്രാൻഡ്‌ഫിനാലെക്ക് ദില്ഷ തന്നെ വരുമെന്നും. എന്നാൽ ഇന്നും കൂടിയുള്ള മത്സരത്തിന്റെ ഗതി അറിഞ്ഞാലേ ഫിനാലെയിലേക്കു ആരെത്തും എന്ന് പറയാൻ പറ്റുകയുള്ളു. എന്നാൽ ബ്ലെസ്സലിയുടെ ഇന്നത്തെ പ്രകടനം കണ്ടിട്ടു മുന്നോട്ടു വരാൻ സാദ്യത ഉണ്ടെന്നും പറയുന്നു. ആരാകും ഗ്രാൻഡ് ഫിനാലെലേക്ക് ?