ദിലീപ് നായകൻ ആകുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നു മുൻപ് വാർത്തകൾ എത്തിയിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ‘ഉടൽ’ സംവിധായകൻരതീഷ്  രഘു നന്ദൻ, ചിത്രത്തിൽ നായിക ആയി ‘പാപ്പൻ’ എന്ന ചിത്രത്തിലെ നീതാപിള്ള ആണ്. രതീഷ്ര ര ഘു നന്ദനും, ദിലീപും ഒന്നിക്കുന്ന ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ആയിരിക്കും എന്ന് റിപോർട്ടുകൾ പറയുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വമ്പൻ പ്രൊഡക്‌ഷൻ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും  ചേർന്നാണ് ചിത്രം നിർമിക്കുന്നത്,

രതീഷ്  രഘു നന്ദൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇത് ദിലീപിന്റെ 148 മാത്ത് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 28 നേ  കോട്ടയം കേന്ദ്രീകരിച്ചു നടക്കും. എറണാകുളത്തു വെച്ച് ചിത്രത്തിനെ ലോഞ്ച് ഈവന്റും, പൂജയും സ്വിച് ഓൺ കർമ്മവും നടക്കും.

സുജിത് ജെ നായർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ,ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 മത്തെ ചിത്രം കൂടിയാണ് ഇത്. തെന്നിന്ത്യയിൽ നിന്നും ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്ര൦ കൂടിയാണ് ഇത്, കൂടുതൽ വിവരങ്ങൾ ഇതിന്റെ ലോഞ്ച് കഴിഞ്ഞതിനു ശേഷമേ പറയാൻ കഴിയൂ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്