മലയത്തിന്റെ ജനപ്രിയ നായകൻ ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും ഹോട്ട് സ്റ്റാറിലൂടെയാകും റിലീസ് .രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ എത്തുക .നാദിർഷ ചെയ്ത മറ്റു സിനിമകളാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ ,അമർ ,അക്ബർ ,ആന്റണി,മേരാ നാം ഷാജി എന്നി ചിത്രങ്ങളാണ് .അതിനു ശേഷമാണ് ഈ ചിത്രം വരുന്നത് .ദിലീപിന്റെ ഭാര്യ ആയി ഉർവശി ആണ് എത്തുന്നത് .നസിലിൻ ആണ് മകന്റെ വേഷത്തിൽ എത്തുന്നത്
സാദിഖ് സലിം കുമാർ ശ്രീജിത്ത് രവി ,ജാഫർ ഇടുക്കി,കോട്ടയം നസിർ ,ഗണപതി ,ബിനു അടിമാലി പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതു വാൾ അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജിനായർ വത്സല മേനോൻ തുടങ്ങിയവരാണ് മറ്റുആഭിനേതാക്കൾ .
തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവപാഴൂർ ആണ് തിരക്കഥ .എഡിറ്റർ രാജൻ .നാദിർഷ തന്നെ സംഗീതം ചെയുന്ന ചിത്രത്തിന്റെ വരികൾഎഴുതുന്നത് ഹരിനാരയണൻ ആണ്