അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ഫോണിലെ രേഖകൾ നശിപ്പിച്ച ഐടി വിദഗ്ധൻ സായ് ശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയും പൊലീസ് പീഡന ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയിരുന്നു. അതാണ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.നടിയുമായി ബന്ധപ്പെട്ടിട്ടുള്ള കേസിലെ തെളിവുകൾ ,രേഖകളും ദിലീപും സുഹൃത്തുക്കളും കൂടി ചേർന്ന് നശിപിച്ചുവെന്നു അതിനു ശേഷമാണ് കോടതിക്ക് ഫോൺ കൈമാറിയതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ഫോണിലെ രേഖകൾ നശിപ്പിച്ച ഐടി വിദഗ്ധൻ സായ് ശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയും പൊലീസ് പീഡന ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണെന്നും അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു പൗലോസ് മുൻ വൈരാഗ്യം മൂലം കേസിൽ പെടുത്തുകയാണെന്നുമാണ് സായ് ശങ്കറിൻ്റെ പരാതി.എന്നാൽ സായ്കുമാർ ഭാര്യയുടെ ലാപ്ടോപ്പ് ഉപയോഗിച്ച് ദിലീപിൻ്റെ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ .