‘ബോഡി ഗാർഡ്’ എന്ന ചിത്രത്തിൽ നയൻ താരക്ക് മുൻപ് നായിക ആയി ശ്യാമിലിയെ ആയിരുന്നു തെരഞ്ഞെടുത്തത്എന്നാൽ താരത്തിന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ  പിന്നീട് ആ ചാൻസ് നയൻതാരയിലേക്ക് എത്തുകയായിരുന്നു സംവിധയകാൻ സിദ്ദിഖ് പറയുന്നു. താരത്തിനോട് ഫോൺ വഴി ആയിരുന്നു ആ ചിത്രത്തിന്റ കഥ മുഴുവനും പറഞ്ഞു കേൾപ്പിച്ചത്. അന്ന് ദിലീപ് തന്നോട് പറഞ്ഞു നയൻ താരക്ക് ഇക്കയോട് ഒരു മതിപ്പു ഉണ്ട് അതുകൊണ്ടു തന്നെ നയൻ  താര അഭിനയിക്കും, പ്രത്യേകിച്ചും നല്ല കഥാപാത്രം ആണെങ്കിൽ.

ദിലീപ് അങ്ങനെ പറഞ്ഞതിന് ശേഷം താൻ നയൻതാരയെ  ഫോണിൽ  കൂടി ബെന്ധപെട്ടിരുന്നു അങ്ങനെ താൻ ആ ചിത്രത്തിന്റെ കഥ പറയുകയും, നയൻ താര കഥ കേട്ടിട്ട് സിനിമ ചെയ്യാമെന്നു പറയുകയും ചെയ്യ്തു. എന്നാൽ നയൻ താരയുടെ ഡെയ്റ്റ്  ഒന്ന് അഡ്‌ജസ്റ്റ്  ചെയ്യണം എന്ന്പറഞ്ഞു താൻ പറഞ്ഞു ഓക്കേ ദിലീപ് ആ സമയം  അഡ്‌ജസ്റ്റ്  ചെയ്യ്തു ലൊക്കേഷനിൽ എത്തിയേക്കുമെന്നു൦ പറഞ്ഞു.


ഷൂട്ടിംഗിന് നയന്‍താര കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും,ഏഴുമണിക്ക് ഷൂട്ടിങ് എന്നുപറഞ്ഞാൽ കൃത്യം ഏഴുമണിക്ക് തന്നെ നയൻതാര എത്തിയിരിക്കും എന്നാൽ ദിലീപ് ആ സമയത്തു എത്തുകയില്ല വരുന്നതോ 11 മണി ആകുമ്പോളാണ്, അതുകൊണ്ടു തന്നെ നയൻ താര  കളിയാക്കി ദിലീപിനെ സൽമാൻ ഖാൻ എന്നായിരുന്നു വിളിച്ചത്. കാരണം സൽമാൻ ഖാൻ ഈ രീതിയിൽ താമസിച്ചാണ് ലൊക്കേഷനിൽ എത്തുന്നത് അതുകൊണ്ടു തന്നെ ആ പേര് ദിലീപിന് യോജിച്ചതായിരുന്നു സിദ്ദിഖ് പറയുന്നു.