മലയാളസിനിമയിലെ ജനപ്രിയ നായകൻ ദിലീപ് ആദ്യം നായകനായി അല്ലായിരുന്നു സിനിമയൽ എത്തിയത് , താരം ആദ്യം സഹ സംവിധയകനായി കമൽ സംവിധാനം ചെയ്യ്ത വിഷ്ണുലോകം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. അന്ന് കമലിന്റെ സഹ സംവിധായകനായി ദിലീപിനെ ജയറാം ആയിരുന്നു ഒരു കത്തുമായി അയച്ചത്എന്നാൽ ആദ്യം ഈ കത്ത് കമൽ നിരസിക്കുവായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ കെ രാധാകൃഷ്‌ണൻ ഒരു അഭിമുഖ്ത്തിൽ പറയുകയുണ്ടായി.


രണ്ടാം തവണ വന്നപ്പോൾ തന്റെ വാക്കിന്റെ പുറത്ത് താരത്തിന് അവസരം കൊടുക്കുകയാണ് ഉണ്ടായതെന്നും പറയുന്നു. ദിലീപ് ജയറാമിന്റ് കത്തുമായി കമലിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹംപറഞ്ഞു ഇപ്പോൾ ആവശ്യത്തിനധികം സഹ സംവിധായകർ ഉണ്ട്, എന്റെ അടുത്ത സിനിമയിൽ നോക്കാം എന്നും പറഞ്ഞു. അന്നും ലാൽ ജോസ് ആയിട്ട് ദിലീപ് കമ്പനിയാണ്. ലാൽ ജോസ് ഇവിടെ നിൽക്കൂ. എന്തെങ്കിലും വഴിയുണ്ടാകും എന്ന് പറഞ്ഞതിനെ തുടർന്ന് ദിലീപ് പാലക്കാട് തന്നെ ഒരു ലോഡ്ജിൽ നിൽക്കുകയായിരുന്നു.
പിന്നീട് ദിലീപ് വീണ്ടും വന്നപ്പോൾ കമൽ ഇത് വീണ്ടും ആവർത്തിച്ചുഎന്നാൽ ഞാൻ അത് കേട്ടിട്ട് കമലിനോട് പറഞ്ഞു അവനും കൂടി ഞങ്ങളോടൊപ്പം നിന്നുകൊള്ളട്ടെ. അങ്ങനെയാണ് ദിലീപ് ആ സിനിമയിൽ സഹ സംവിധയകാൻ ആയി മാറിയത്. അങ്ങനെ സെറ്റിൽ വന്നു മിമിക്രി ഒക്കെ കാണിച്ചു എല്ലവരുമായി ദിലീപ് കമ്പിനി ആയി മാറി, പിന്നീട് ആണ് സിനിമയിലെ നടനയായി മാറിയത്  കെ രാധാകൃഷ്ണൻ പറയുന്നു.