നടൻ ദിലീപിന്റെ “ദേ പുട്ട് ” റെസ്റ്റോറന്റ് തുടങ്ങിയിട്ട് 10 വര്ഷം . പുട്ടിന്റെ രുചികൾക്ക് വേറിട്ട ഭാവങ്ങൾ പകർന്നു നൽകിയ “ദേ പുട്ട് ” റെസ്റോറന്റിന്റെ പത്താം വാർഷികാഘോഷങ്ങൾ കൊച്ചിയിലെ റെസ്റ്റോറന്റിൽ നടന്നു ..

പത്ത്‌ വര്ഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ രണ്ട് കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന കൊതിയിൽ നിന്നാണ് ഈ റെസ്റ്റോറന്റ് എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ . ആ കൊതിയിൽ സുഹൃത്തുക്കളായ ദിലീപ് , ചന്ദ്രൻ , നദീർ , ശ്രീകാന്ത് , എന്നിവർ ചേർന്ന് സംസാരിച്ച് തുടങ്ങിയതാണ് ഈ സംരംഭം . നടൻ ദിനേശ് പ്രഭാകറും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു . നാദിർഷ കേക്ക് മുറിച്ചു മധുരം പകർന്നു . കാലിക്കറ്റ് , ദുബായ് , ഖത്തർ , മസ്കറ്റ് എന്നിവിടങ്ങളിലും “ദേ പുട്ട് ” റെസ്റ്റോറന്റിന്റെ ബ്രാഞ്ചുകൾ ഉണ്ട് .

തനതായ രുചിയിൽ നിന്ന് വ്യത്യസ്തമായി പുട്ടിന്റെ പല ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ് . ബിരിയാണി , പുട്ട് എന്നീ രുചികളിൽ ഇനിയും വെറൈറ്റി പ്രതീക്ഷിക്കാം എന്ന് ദേ പുട്ടിന്റെ ഷെഫ് സിനോയ് ജോണ് പറഞ്ഞു .