ജനപ്രിയ നടൻ ദിലീപ്, പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ ഉള്ള നീക്കം നടക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് യഥാക്രമം ദിലീപും, ആന്റണി പെരുമ്പാവൂരും. ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കി ഫിയോക് ഭരണഘടന ഭേദഗതി നടപ്പിലാക്കാനാണ്, ഇപ്പോഴത്തെ പ്രസിഡന്റ് ആണ് വിജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘടനാ ഭാരവാഹികളുടെ തീരുമാനം എന്നാണ് അറിയാൻ സാധിക്കുന്നത്.

Dileep
Dileep

ഒ.ടി.ടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നത് എന്ന് റിപ്പോർട്ടർ ചാനൽ ആണ് ആദ്യം പുറത്തു വിട്ടത്. ഫിയോക് ഭാരവാഹിത്തം വഹിച്ചു കൊണ്ട് തന്നെ, ഒ.ടി.ടി റിലീസുകളെ പിന്തുണക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ നടക്കുന്നത്. 2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് രൂപീകരിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും ഏകകണ്ഠമായി എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ഈ അടുത്തിടെ ദിലീപ് നിർമ്മിച്ച്, നായകനായി അഭിനയിച്ച കേശു ഈ വീടിന്റെ നാഥൻ, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 , ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ ഒടിടി റിലീസ് ആയി എത്തിയിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിനു ശേഷം സല്യൂട്ട് സിനിമയുടെ റിലീസും ആയി ബന്ധപെട്ടു ദുൽഖർ സൽമാനും ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Antony-Perumbavoor_
Antony-Perumbavoor_