മലയാളിപ്രേക്ഷകരുടെ ജനപ്രിയ നായകൻ ദിലീപ് അഭിനയിക്കുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ദിലീപ് റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം ഹ്യൂമറിന് പ്രധാന്യം നൽകുന്നതാണെന്നും ഈ ടീസർ തരുന്ന സൂചനകൾ. ചിത്രത്തിന്റെ റിലീസ് ഉടൻ കാണും. മൂന്നു വര്‍ഷത്തിനു ശേഷം ദിലീപ അഭിനയിക്കുന്ന പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ചിത്രത്തിൽ സത്യ നാഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോണി ആന്റണി, ജോജു ജോർജ്, വീണ നന്ദകുമാർ, രമേശ് പിഷാരടി, ബോളിവുഡ് താരം അനുപം ഖേർ, ജഗപതി ബാബു, അലൻസിയർ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
ചിത്രത്തിന്റെ കഥ, തിരകഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് റാഫിയാണ്, ശരിക്കും ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ തന്നെയാണ് ചിത്രം. ചിത്രത്തിൽ അനുശ്രീ ഒരു അതിഥി വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.