മഞ്ജു വാര്യരുടെ സിനിമകൾ മുടക്കാൻ ദിലീപ്.തന്റെ സുഹൃത്തിന്റെ സിനിമകൾ മുടക്കാൻ ദിലീപ് ശ്രമിക്കാറുണ്ടെന്ന് ഭാഗ്യലക്ഷ്മി . പല സംവിധായകരെയും ദിലീപ് മുടക്കുന്നതിന്റെ പറ്റി പറയാൻ വിളിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോഴും അതിന്റെ പേരിൽ വിളിക്കാറുണ്ടെന്നും പറയുന്നു.തമിഴ് സിനിമ രംഗത്തുള്ളവരെ വിളിച്ചു മഞ്ജുവിനെ വെച്ച് സിനിമ ചെയ്യരുത് എന്ന് അവിശ്യപ്പെട്ടതായി ഭാഗ്യ ലക്ഷ്മി പറയുന്നു.മഞ്ജുവിന് എതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടക്കുമ്പോഴും മറുപടി ഒന്നും പറയാതിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് മഞ്ജു. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച് അപകീര്‍ത്തികരമായ നിരവധി പ്രചരണങ്ങളാണ് നടക്കുന്നത്. ദീലീപ് മഞ്ജുവിന് എതിനെ നടത്തി കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമ്മള്‍ അറിയുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും മറ്റുമുള്ള അപകീര്‍ത്തികരമായ കാര്യങ്ങളായിരുന്നു ഈ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. മഞ്ജുവിന് നേരെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതിനിടയിലാണ് മഞ്ജുവിന് വേണ്ടി സംസാരിച്ച് ഭാഗ്യ ലക്ഷ്മി എത്തിയത്.
