പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, ഇപ്പോൾ കഴിഞ്ഞ ദിവസം ദിലീപ് പങ്കുവച്ച കുടുംബ ചിത്രം വൈറലായി മാറുകയാണ്. ചിത്രത്തില്‍ ദീലിപിനൊപ്പം കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമാണുള്ളത്. ദിലീപിന്റേയും മഞ്ജുവിന്റേയും മകളാണ് മീനാക്ഷി. എല്ലാവരും ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. മഹാലക്ഷ്മിയെ എടുത്തുനിൽക്കുന്നത് മീനാക്ഷിയാണ്. കോലുമിഠായിയും വായിലിട്ടാണ് മഹാലക്ഷ്മിയുടെ ഇരിപ്പ്.

ചിത്രങ്ങള്‍ക്ക് രസകരമായ കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ദിലീപേട്ടാ നിങ്ങളുടെ ഇത്തരത്തിലുള്ളൊരു കുടുംബചിത്രം കണ്ടിട്ട് നാളുകളായെന്നും ഏറെ സന്തോഷിപ്പിക്കുന്ന ഈ ചിത്രമെന്നും മനസ്സ് നിറക്കുന്നുവെന്നുമൊക്കെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രം അപൂര്‍വ്വമായി മാത്രമേ ദിലീപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം വൈറലായി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാവ്യയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്.