മലയാളികളുടെ ജനപ്രിയ നടൻ ആണ് ദിലീപ്. ഇന്നു താരത്തിന്റെ പിറന്നാൾ ദിനം ആണ്, നിരവധി താരങ്ങൾ ആണ് താരത്തിന് ആശംസകൾ നൽകിയിരിക്കുന്നത്. ഇതിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് മകൾ മീനാക്ഷി പങ്കുവെച്ച ചിത്രം ആണ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ മീനാക്ഷി അച്ഛനോടൊപ്പമുള്ള  ചിത്രം പങ്കുവെച്ചുകൊണ്ടു എത്തിയത്. വര്ഷങ്ങള്ക്കു മുൻപ് കുഞ്ഞു മീനാക്ഷിയോടൊപ്പം മുഖം ചേർത്തുവെച്ച ദിലീപിന്റെ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്.

ഈ ചിത്രം വര്ഷങ്ങള്ക്കു മുൻപ് അമ്മയായ മഞ്ജു പങ്കുവെച്ചതാണ്. ഈ ചിത്രം പങ്കുവെച്ചപോൾ  തന്നെ നിരവധി ആരാധകർ  രംഗത്തു എത്തി. കഴിഞ്ഞാഴ്ച്ച ആയിരുന്നു കുഞ്ഞു മഹാലക്ഷ്മിയുടെ പിറന്നാൾ. കുഞ്ഞു മഹാലക്ഷ്മിയുടെ പിറനാൾ ദിനത്തിലും മീനാക്ഷി തന്റെ ആശമസ്കളുമായി എത്തിയിരുന്നു. മഹാലക്ഷ്മിയുടെ നാലാം പിറന്നാളിനുള്ള ചിത്രങ്ങളും മീനാക്ഷി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. തന്റെ അച്ചനും അമ്മയും അഭിനയ മേഖലയിൽ ഉണ്ടെങ്കിലും മീനാക്ഷിക്ക്  അഭിനയത്തോട് അത്ര അഭിനിവേശമില്ല.

ചെന്നൈയിൽ മീനാക്ഷി എം ബി ബി എസിനു  പഠിക്കുകയാണ്, തനിക്കു  ഒരു ഡോക്ടർ ആകാൻ ആണ് ആഗ്രഹം. സിനിമ രംഗത്തെ തന്റെ വലിയ കൂട്ടുകാരിയാണ്  നമിത പ്രമോദ്, ഈ അടുത്തിടക്ക് മീനാക്ഷിയെ കുറിച്ചുള്ള ചില് കാര്യങ്ങൾ നമിത സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. മീനാക്ഷി തന്റെ അച്ചന് നൽകിയ ഈ സമ്മാനം കണ്ടു ആരാധകർ പറയുന്നു നല്ലതു ,അച്ഛന്റെ മകൾ തന്നെ എന്ന്.