സിനിമയിലെ ഒരു വലിയ കൂട്ടുകെട്ട് തന്നെയാണ് ലാൽജോസും ദിലീപുമായി, ഇപ്പോൾ ദിലീപ് സിനിമയിലേക്ക് കടന്നു വന്ന സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ലാൽജോസ്. വിഷ്ണുലോകത്തിൽ മോഹൻലാൽ നായകൻ ആണെന്നറിഞ്ഞു ഞങ്ങൾ ഒരുപാടു  സന്തോഷിച്ചു  അദ്ദേഹത്തെ ഒന്ന് കാണാമല്ലോ  എന്ന ചിന്ത അന്ന് ഞാൻ കമൽ സാറിനൊപ്പം സഹസംവിധാനത്തിൽ നിൽക്കുകയാണ്. ഞാൻ കൂടാതെ രാധാകൃഷ്ണൻ എന്ന ചേട്ടനും എനോടൊപ്പം വർക്ക് ചെയ്യുന്നുണ്ട്, എന്നാൽ മുൻപ് തന്നെ ദിലീപിനെയും ഈ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആക്കാം എന്ന് പറഞ്ഞിരുന്നു.

എന്നാൽ കമൽ സാർ എന്നോട് പറഞ്ഞു ദിലീപ് വരുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്ക്, എനിക്കതു വലിയ സങ്കടമായി, അവൻ വന്നപ്പോൾ ഞാൻ ഈ വിവരം പറഞ്ഞു അവൻ ആകെ വിഷമത്തിലായി, കരുകയും ചെയ്യ്തു. ഞാൻ പറഞ്ഞു ജയറാമേട്ടൻ  അഭിനയിക്കുന്ന കേളി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് നീ ചെല്ല് , അടുത്ത സിനിമ വരുമ്പോൽ നിന്നെ വിളിക്കാം. അവനെ ആകെ കരച്ചിലായി, എന്നിട്ട് എന്നോട് പറഞ്ഞു ഇവിടെ നീ ഉണ്ട്, അവിടെ ആണെങ്കിൽ ഞാൻ ആദ്യമേ എല്ലാം തുടങ്ങേണ്ടെ ദിലീപ് പറഞ്ഞു.

ഞാൻ പറഞ്ഞു, ഒരു പണി ഉണ്ട് അവസാനത്തെ കൈയാണ് നീ നാളെ പെട്ടിയൊക്കെ പാക്ക് ചെയ്ത് ലൊക്കേഷനിലേക്ക് വാ എന്ന്. സുരേഷ് കുമാറും സനൽകുമാറും അപ്പി രാധാകൃഷ്ണനും ആണ് അതിന്റെ നിർമാതാക്കൾ. അവരൊക്കെ നിൽക്കുന്ന സമയത്ത് ദിലീപ് കമൽ സാറിനോട് യാത്ര പറഞ്ഞു, അപ്പോൾ അവരെല്ലാം ചോദിച്ചു എന്താണ് അങ്ങ് പോകുന്നത് അപ്പോൾ കമൽ സാർ പറഞ്ഞു അവനും കൂടെ എങ്ങനെ നിങ്ങളുടെ കൂടെ ,അപ്പോൾ രാധകൃഷ്ണൻ ചേട്ടൻ പറഞ്ഞു അത് കുഴപ്പമില്ല അവനും കൂടി നിന്നുകൊള്ളട്ടെ അതായിരുന്നു അവന്റെ വഴിത്തിരിവ് ലാൽ ജോസ് പറയുന്നു.