മലയാള സിനിമയിൽ ബാല താരമായി വന്നു ഇപ്പോൾ നായിക അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന നടിയാണ് അനിഖ സുരേന്ദ്രൻ. മുഹമ്മദ് മുസ്തഫ ഒരുക്കിയ കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം നായികയാകുന്നത്.ഇപ്പോൾ താരം ഫിലിം ഇന്ടസ്ട്രിൽ നടക്കുന്ന ആൺ ,പെൺ വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ്. തുല്യ വേതനം എന്ന് പറയുന്നത് ചിന്തിക്കാൻ ഫിലിം ഇൻഡസ്ടറി പോലും ഇപ്പോളും പ്രാപ്തം ആയിട്ടില്ല എന്ന് നടി പറയുന്നു. സ്ത്രീക്കും പുരുഷനും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകും എന്നാണ് അനിഖ പറയുന്നത്.

ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്നങ്ങള്‍ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല.ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ കാണുന്ന രീതി ആദ്യം മാറണം.നമ്മുടെ സമൂഹത്തിൽ സ്ത്രീയും, പുരുഷനും ഒരുപോലെ സ്വാതന്ത്രിയത്തോടു ജീവിക്കാൻ പറ്റുന്ന ഒരുകാലം വരുമെന്നാണ് വല്യ ഒരു പ്രതീക്ഷ.

അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ടെന്നും അനിഖ പറയുന്നു. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നും നടി പറയുന്നുണ്ട്. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങള്‍ പൂര്‍ണമാകാറില്ല. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്, പക്ഷേ എല്ലാവര്‍ക്കും അത് സാധ്യമാകണമെങ്കില്‍ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം.അനിഖ മാതൃഭൂമിയോട് പ്രതികരിച്ചു.