സ്കൂൾ കോളേജ് കാലഘട്ടങ്ങളുടെ പ്രത്യേകത എന്ന പറയുന്നത്. അവിടെ പഠിക്കുമ്പോൾ നമ്മൾക്ക് അറിയില്ല എത്ര വിലപ്പെട്ട സമയങ്ങളാണ് കടന്നു പൊക്കോണ്ടിരിക്കുന്നതെന്ന്. പിന്നീട് ആ കാലഘട്ടമൊക്കെ കഴിയുമ്പോൾ ഓരോ നിമിഷങ്ങളും ഓർക്കും. ആ സമയം കടന്നു പോകാതെയിരുന്നാൽ മതി എന്ന്  തോന്നി പോകും. ജോലി ലോൺ വീട് പ്രാരാബ്ധം ഉത്തരവാദിത്തങ്ങളിൽ പെട്ട ഏവർക്കും ആ ഓർമ്മകൾ ഒക്കെ തന്നെയായിരിക്കും കുറചു  നിമിഷത്തേക്ക് എങ്കിലും സമാധാനം നൽകുന്നത്.

തന്റെ പ്രിയ സുഹൃത്തുക്കളുടേത് ആയി എന്തെങ്കിലും സൂക്ഷിക്കാൻ ആയി ഉണ്ടായിരുന്നെങ്കിൽ എന്നു ഒരിക്കലെങ്കിലും ഓർത്തു വിഷമിക്കേണ്ടി വരും . എന്നാൽ അങ്ങനെ ഓർത്തു വിഷമം വരുമ്പോൾ ആശ്വാസം  പകരാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. അവർ അവരുടെ സുഹൃത്തുക്കളുടെ ഓരോരുത്തരുടെയും കുറച്ചു മുടി വീതം കട്ട് ചെയ്ത പേരെഴുതി ഒരു ബുക്കിൽ ശേഖരിച്ചു വെക്കുകയാണ്. ഈ കുട്ടികൾ തന്നെയാണ് മുടി ശേഖരിക്കുന്നതും ബുക്കിൽ പേരെഴുതി ശേഖരിക്കുന്നതിന്റെയും  വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ സ്കൂൾ കാലം ഓർമ  വന്നുവെന്നാണ് പലരുടെയും കമെന്റുകൾ.