നിവിൻ പോളിയും ഗ്രേസ് ആന്റണിയും സിജു വിൽസണും സാനിയ ഇയ്യപ്പനും അജു വർഗീസും സൈജു കുറുപ്പും എല്ലാവരും തന്നെ റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ്. കോഴിക്കോട് മാളിൽ വെച്ചു ചിത്രത്തിലെ ഇരു നടികൾക്കും നേരിട്ട അതിക്രമത്തിൽ നടൻമാർ എല്ലാം തന്നെ പ്രതികരിച്ചതുമാണ്. നിവിൻ പോളി ഈ സംഭവത്തെ പറ്റി പറഞ്ഞത് നടക്കാര്ത്തതാണ് സംഭവിച്ചത് എന്നാണ്. ഗ്രേസ് ആന്റണിയും തനിക്ക് സംഭവിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു മരവിപ്പാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

എന്നാൽ തിക്താനുഭവങ്ങൾ ഒന്നും മൈൻഡ് ചെയ്യാതെ എല്ലാ താരങ്ങളും പ്രൊമോഷനുമായി വീണ്ടും തിരക്കിലേക്ക് തന്നെയാണ് പോയത്.ഇതിനോടകം തന്നെ എല്ലാ താരങ്ങളും ആനി നിരന്ന ഇന്റർവ്യൂ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. അപ്പോഴാണ് പ്രൊമോഷന്റെ ഇടക്ക് നിവിൻ പോളിക്ക് സിജു വിൽസനെ പറ്റി എന്താണ് അഭിപ്രയം എന്ന്  ഗ്രേസ് ആന്റണി ചോദിച്ചത്.

ഫോണിലെ ക്യാമറയിൽ തന്റെ സെൽഫി എടുക്കുന്നതിൽ മുഴുകി ഇരുന്ന സിജു വിൽസനെ നോക്കി നിവിൻ പോളി പറയുന്നത് ഇങ്ങനെയാണ്.”ചില ആളുകളെ പറ്റി ചോദിക്കുമ്പോൾ നമുക്ക് നല്ലത് പറയാൻ കാണും ചിലരെ പറ്റി മോശം കാര്യങ്ങൾ പറയാൻ കാണും. എന്നാൽ ഇതൊന്നും പറയാൻ ഇല്ലാത്ത ചിലരുണ്ട്. അങ്ങനെയുള്ള” എന്ന് പറഞ്ഞു  നിർത്തുമ്പോൾ സിജു വിത്സൺ പെട്ടെന്ന് തന്നെ അങ്ങനെയുള്ള ഒരാളാണ് നിവിൻപോളി എന്ന് പറയുന്നതോടെ കാറിൽ ഒരു പൊട്ടിച്ചിരി ഉയര്ന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. അജു വര്ഗീസ് ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)