പൊതുവെ, സോഷ്യൽമീഡിയയിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കാത്ത താരമാണ് ശ്രീനിവാസന്റെ ഇളയമാകാനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ മകളുടെ രണ്ടാം പിറന്നാൾ ദിനത്തിൽ ആദ്യമായി മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. മകളുടെ രണ്ടാം ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ധ്യാൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. “എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വർഷം. ജന്മദിനാശംസകൾ ആരാധ്യ സൂസൻ ധ്യാൻ,” താരം കുറിക്കുന്നു.

Aaradhya Suzanne Dhyan

Aaradhya Suzanne Dhyan
2017ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു.

Aaradhya Suzanne Dhyan
