ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. മൈന ക്രിയേഷൻസാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് നിർമിക്കുന്നത്.

ചിത്രത്തിന് കഥ ഒരുക്കുന്നത് കെ എൻ ശിവൻ കുട്ടനാണ്.ചാവേർപ്പട എന്ന ചിത്രത്തിന് ശേഷം സ്പാൽ ഷൺമുഖനും കെ എൻ ശിവൻ കുട്ടനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.

 

സിനിമയിൽ നായികയായി എത്തുന്നത് ഗായത്രി അശോകാണ്. അപ്പാനി ശരത്ത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, സുധി കൊല്ലം, പാഷാണം ഷാജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു