ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. താൻ ഏതു അഭിമുഖങ്ങളിലും, അച്ഛൻ ശ്രീനിവാസനെയും, ചേട്ടൻ വിനീത് ശ്രീനിവാസനെയും പറ്റി പറയാറുണ്ട്, ഇപ്പോൾ തന്റെ അമ്മ തന്നോട് പറഞ്ഞിരിക്കുന്നത് തന്നെ കുറിച്ച് അഭിമുഖങ്ങളിൽ  ഒന്നും പറയരുത് എന്നാണ് ധ്യാൻ എഡിറ്റോറിയൽ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു. ന്യു ഇയറിന്റെ അന്ന് രാവിലെ ‘അമ്മ വിളിച്ചു ആവശ്യപ്പെട്ട ഒരേ ഒരു കാര്യം അതായിരുന്നു ധ്യാൻ പറയുന്നു.

അന്ന് അമ്മ അങ്ങനെ വിളിക്കണം എന്നുണ്ടെങ്കിൽ എന്തായലും ഹാപ്പി ന്യൂ ഇയർ പറയുന്ന ഒരാൾ അല്ല എന്റെ അമ്മ, പിന്നെ എന്താണ് കാര്യം, അമ്മ അന്നേരം എന്നോട് പറയുന്ന കാര്യം ഇതായിരുന്നു,  നീ ഈ വര്ഷം മുതൽ ഒരു തീരുമാനം എടുക്കണം നീ ഏതു അഭിമുഖ൦ നടത്തിയാലും അതിൽ എന്റെ പേര്  പറയരുത്. അങ്ങനൊരു ഒരു ഉറച്ച തീരുമാനം നീ എടുക്കണം ധ്യാൻ പറയുന്നു.

ഈ ജനുവരി ഒന്നാം തീയതി രാവിലെ ഏഴ് മണിക്ക് വിളിച്ച് അമ്മ അക്കാര്യം എന്നോട് പറയണമെങ്കിൽ അക്കാര്യം അമ്മയെ എത്രത്തോളം ബാധിച്ചിട്ടുണ്ടാവണം. പലപ്പോഴും അമ്മയുടെ സഹോദരിമാരും കസിൻസും ബന്ധുക്കളുമൊക്കെ നോക്കുമ്പോൾ അമ്മ നാട്ടിൽ ഇവർക്കൊക്കെ ഇടയിൽ ടെററാണ്. ആ അമ്മ ഇപ്പോൾ കോമഡി ആയി മാറി, ടൈറ്റ് ആയി നിന്ന അമ്മ ഇപ്പോൾ കോമഡിയിൽ ആയോ എന്നൊരു സംശയം ധ്യാൻ പറയുന്നു. അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയേറ്ററിൽ പോകാറുള്ളൂ. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല എന്നാണ് ധ്യാൻ പറഞ്ഞത്.