ധ്യാൻ ശ്രീനിവാസൻ, അപർണ്ണ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ജോയ് ഫുൾ എന്ജോയ്. ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്, ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് അഖിൽ കാവുങ്കൽ ആണ്. ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ  വാഴപ്പിള്ളി എന്നിവരാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയും സ്വിച് ഓൺ കർമ്മവും നടന്നിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും  സോഷ്യൽ മീഡിയിൽ വളരെ ശ്രെധ പിടിച്ചു പറ്റിയിരുന്നു. റോജോ തോമസ് ചിത്രത്തിന്റെ ഛായാഗ്രഹണം വഹിക്കുന്നു. വീക൦ ആണ് ധ്യാൻ ശ്രീനിവാസന്റെ അവസാന൦ റിലീസ് ചെയ്യ്ത ചിത്രം .

 

ഇപ്പോൾ ഈ  ചിത്രത്തിലും ഒരു കേന്ദരകഥാപാത്രമായി ആണ് ധ്യാൻ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്  ഗിരീശൻ എ സി .എഡിറ്റർ രാകേഷ്. നിജിൽ ദിവാകരൻ പ്രൊഡക്ഷൻ കൺട്രോളർ. എ എസ്  ദിനേശ് പി ആർ ഓ. ചിത്രം എന്റർടൈനർ കോമഡി ആയിരിക്കുമെന്നും റിപോർട്ടുകൾ പറയുന്നു.