സംവിധായകൻ ബാലാജി മോഹനും നടി ധന്യ ബാലകൃഷ്‌ണനും  വിവാഹിതരായി, ഇരുവരുടയും രഹസ്യ വിവാഹം ആയിരുന്നു. നടി കൽപിക ഗണേശ് ആണ് ഈ രഹസ്യ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നത്. സംവിധായകൻ ബാലാജിയുടെ രണ്ടാം വിവാഹം ആണ് ഇത്. 2012 ൽ അരുണയുമായി ബാലാജിയുടെ വിവാഹം കഴിഞ്ഞിരുന്നു എന്നാൽ ഒരു വര്ഷത്തെ ദമ്പത്യത്തിനു ശേഷം ഇരുവരും ബന്ധം വേര്പെടുത്തുകയും  ചെയ്യ്തു.


ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകൻ. അവര്‍ പറഞ്ഞതൊക്കെ സത്യമാണണെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടിക്കെതിരെ മദ്രാസ് ഹൈ കോടതിയിൽ മാനനഷ്ടത്തിന് പരാതി കൊടുത്തിരിക്കുകയാണ്. പരാതി ഇങ്ങനെ .കഴിഞ്ഞ ജനുവരി 23–ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ ബാലകൃഷ്ണ

നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു.ഇത് ഞങ്ങളുടെ വെക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ആയിരുന്നു. കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും കോടതിയോട് അപേക്ഷിക്കുന്നു എന്നതരത്തിൽ ആയിരുന്നു ബാലാജിയുടെ പരാതി. ഇതിനെ കോടതി അനുകൂലിക്കുകയും ചെയ്യ്തു.