തമിഴ് സിനിമ താരം ധനുഷിന്റെ ചിത്രത്തിൽ സംയുക്ത മേനോൻ നായികയായി എത്തുന്നു .വാത്തി എന്ന രണ്ടു ഭാഷ ചിത്രസംവിധാനം ചെയുന്നത് വെങ്കി അറ്റലൂരിയാണ് .തെലുങ്കിലും തമിഴിലുമായാണ് ഈ ചിത്രം ഒരുങ്ങുന്നത് . ജനുവരി അഞ്ചിന് സിനിമയുടെ ചിത്രീകരണം തുടങ്ങും .ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി .ജെ വി പ്രകാശ്കുമാറാണ് സംഗീത സംവിധയകാൻ .ചിത്രത്തിന്റെ ഛായഗ്രാഹകൻ ദിനേശ് കൃഷ്‌ണൻ ആണ് .
നാഗവംശി എസും സയും സൗജനയും ചേർന്നാണ് വാത്തി നിർമ്മിക്കുന്നത് .അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്കു റീമേക്കായ ഭീംല നായക്കിലും നായികയായി സംയുകത മേനോൻ ആണ് അഭിനയിച്ചത് .ചിത്രത്തിൽ അന്ന രേഷ്മ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സംയുക്ത അഭിനയിച്ചത് . പൃഥ്വി രാജിന്റെ കടുവ എന്ന ചിത്രമാണ് സംയുകത മേനോന്റെ പുതിയ പ്രോജക്ട്
