സൂപർ ആക്‌ഷൻ ചിത്രങ്ങളിലെ മിന്നുന്ന താരം ആണ് ധനുഷ്. നടൻ ഇപ്പോൾ ഹോളിവുഡിലും കടന്നു. ‘ഗ്രേമാൻ ‘ എന്ന ഹോളിവുഡ് ചിത്രത്തിലെ ധനുഷിന്റെ പുതിയ ലൂക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ഒരു പക്കാ ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഹോളിവുഡ് ചിത്രത്തിലെ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.


ഈ ചിത്രം ജൂലൈ ഇരുപത്തിരണ്ടിനു നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നതായിരിക്കും. ചിത്തത്തിലെ നായിക അനാ ഡെ അർമാസ്ആണ്. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ധനുഷിന്റെ കഥാപാത്രം ഏതാണെന്നേ ഇതുവരെയും വെക്തമാക്കിയിട്ടില്ല. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫകീർ എന്ന ചിത്രത്തിന് ശേഷം ധനുഷ് അഭിനയിച്ച ഇന്റർനാഷണൽ ചിത്രമാണ് ഗ്രേ മാൻ.


ഈ ചിത്രത്തിൽ ധനുഷ് ഒരു നെഗറ്റിവ് റോളാണ് ചെയ്യുന്നത്. നെറ്റ് ഫ്ലിക്സിലെ ഒരു ചരിത്ര വിജയം നേടുന്ന ചിത്രമാണ് ഗ്രേ മാൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തിരുചിത്രമ്പലം, നാൻ വരുവേൻ, വാത്തി എന്നി ചിത്രങ്ങൾ ആണ് തമിഴിൽ ധനുഷ് ഇപ്പോൾ അഭിനയിച്ച ചിത്രങ്ങൾ.