ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്‌ക്രീനിൽ എത്തി  നിൽക്കുന്ന താരമാണ്‌ ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്‌ക്രീനിൽ നിന്നും കാണാതായി പക്ഷെ ഇപ്പോൾ താരം തിരിച്ച് വന്നിരിക്കുകയാണ്, നിരവധി സിനിമകളിൽ ധന്യ നായികയും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തിന് പുറമെ ധന്യ നല്ലൊരു നർത്തകിയും മോഡലും ഒക്കെയാണ്. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. താരോത്സവത്തിലെ വിന്നറായ ജോണുമായി 2012 ൽ ആയിരുന്നു ധന്യ വിവാഹിതയായത്.ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. ജൊഹാൻ എന്നാണ് മകന്റെ പേര്. അഭിനയതിൽ നിന്നും മാറിനിന്ന ധന്യ ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ധന്യയും ജോണും. അത്തരത്തിൽ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ ജോൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചിരിക്കുന്ന ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. “‘ഷാജി കൈലാസ് സാറിന്‍റെ പുതിയ സിനിമയിലെ ഒരു വേഷം ചെയ്യാനുള്ള ക്ഷണം ഒരു പുതിയ നടൻ സ്വീകരിച്ചില്ല എന്നു രാവിലെ ഒരു ഓൺലൈൻ മീഡിയയിൽ വായിച്ചിരുന്നു.

അപ്പോള്‍ കഷ്ടപ്പെട്ട് നേടിയ ചെറിയ 2 സീനുകള്‍ ചെയ്യാനായി പാലക്കാട്‌ 15 ദിവസത്തോളം ‘ദ്രോണാ 2010’-ന്‍റെ സെറ്റിൽ ചിലവഴിക്കാൻ സാധിച്ചതും മമ്മൂക്കയെ കണ്ടതും പരിചയപ്പെട്ടതും അദേഹത്തിന്‍റെ അടുത്തു നിന്ന് ഡയലോഗ് പറഞ്ഞതും അതിന്‍റെയൊരു ത്രില്ലും ഓര്‍മ്മയിലെത്തി. അതിലെ സാവിത്രി ഇപ്പോൾ എന്‍റെ ഇല്ലത്തിൽ ലോക്ക്ഡൗൺ ആയിരിക്കുന്നതെല്ലാം മനസിലേക്ക് ഓടിയെത്തിയിരുന്നു. രാത്രിയായപ്പോൾ ദേ ഏഷ്യാനെറ്റിൽ ദ്രോണ സംപ്രേക്ഷണം ചെയ്തു.കാത്തിരുന്ന് അതിൽ ജോഹാനു ഞങ്ങളുടെ സീനുകള്‍ കാണിച്ചു കൊടുത്തപ്പോൾ ജൊഹാന്‍റെ ചോദ്യം അമ്മ ഇതിൽ യക്ഷിയാണോ?” ദ്രോണ യിലെ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോൺ കുറിച്ചത് ഇപ്രകാരമായിരുന്നു