അങ്ങനെ വീണ്ടും എത്തിയിരിക്കുകയാണ് ദേവൂട്ടി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ റിക്രിയേറ്റ് ചെയ്ത സോഷ്യൽ മീഡിയയുടെ കൈയടി വാങ്ങിയവർ ആണ് ദേവൂട്ടിയും ദേവൂട്ടിയുടെ അമ്മയും.കുട്ടി രുക്മിണി അരഞ്ഞാണം മാധവൻ മോഷ്ടിക്കുന്നതറിഞ്ഞിട്ടും ചിരി അടക്കാൻ പാട് പെടുന്നതായിരുന്നു വീഡിയോയുടെ ഹൈലൈറ്.
ഇപ്പോൾ വീണ്ടും ഒരു വീഡിയോ വന്നിരിക്കുകയാണ് ദേവൂട്ടിയുടേതായി.കയ്യിൽ ഇടേണ്ട വളയിലെ അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന ഗ്ലിറ്ററിങ് കടിച്ചെടുത്തു കളഞ്ഞിരിക്കുകയാണ് ദേവൂട്ടി. എന്തിനാണ് ഇങ്ങനെ കാണിച്ചതെന്ന് ദേവൂട്ടിയുടെ അമ്മ ചോദിക്കുമ്പോൾ മനസിലാക്കാൻ പറ്റാത്ത തരത്തിൽ എന്തൊക്കെയോ ദേവൂട്ടി മറുപടി കൊടുക്കുന്നുണ്ട്.
അതിനുശേഷം കുരുത്തക്കേട് കാട്ടിയതിന് തല്ല് തരട്ടെ എന്ന അമ്മയുടെ ചോദ്യത്തിന് കൈ നീട്ടി കൊടുക്കുന്നുണ്ട്. ഒരു കൈയിൽ അടി വാങ്ങിയതിന് ശേഷം മറ്റേ കൈയൂടെ ദേവൂട്ടി കാണിച്ചുകൊടുക്കുന്നുണ്ട്. എന്നിട്ട് അവസാനം അടി കിട്ടിയതിന്റെ വിഷമത്തിൽ കമഴ്ന്നുകിടക്കുന്ന ദേവൂട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഗാന്ധിജിയുടെ ആൾ ആണെന്ന് തോനുന്നു എന്ന ക്യാപ്ഷനോടുകൂടി ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ വീഡിയോപോലെ ഇതും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.