സിനിമ വാർത്തകൾ
അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുകയെന്ന് ദേവയാനി

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ദേവയാനി. നാടന്‍ കഥാപാത്രങ്ങളായിരുന്നു ദേവയാനിയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായിട്ടും അഭിനേത്രിയായും തുടരുകയാണ് നടി. ദേവയാനി ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടിയുടെ വാക്കുകള്‍ – ത്രീമെന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകള്‍ ദിലീപിനൊപ്പം ചെയ്യാന്‍ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങള്‍. ത്രീമന്‍ ആര്‍മി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡിയായിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക. അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളില്‍ നമ്മള് എപ്പോഴും കംഫര്‍ട്ട് ആയിരിക്കും. കാതില്‍ ഒരു കിന്നാരം, കിണ്ണം കട്ട കള്ളന്, മിസ്റ്റര്‍ ക്ലീന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പര്‍സ്റ്റാര്‍ സിനിമകല്ലേക്ക് ഓഫര്‍ വന്ന സമയത്താണ് തമിഴില്‍ കാതല്‍ കോട്ടൈ സൂപ്പര്‍ ഹിറ്റാവുന്നതും ഞാന്‍ ശ്രദ്ധിക്കപ്പെടുന്നതും. അതോടെ മലയാള സിനിമകള്‍ ചെയ്യാന്‍ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലര്‍ച്ചിയും ആനന്ദവും ചെയ്തു. രണ്ടും വലിയ ഹിറ്റായിരുന്നു. വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം.
സിനിമ വാർത്തകൾ
ബാപ്പൂട്ടിയായി മോഹൻലാൽ, പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിലെ ഇതാ ഒരു പുതിയ ചിത്രം കൂടി!!

വീണ്ടും ഒരു മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം വരുന്നു. എം ഡി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് ‘ഓളവും, തീരവും’ എന്ന നാമകരണം ചെയ്യ്തു, ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ട് . ചിത്രത്തിന്റെ ക്യാമറ മാൻ സന്തോഷ് ശിവൻ. ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 5 നെ ആരംഭിക്കുമെന്നും പറയുന്നു. പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക അംഗീകാരം ലഭിച്ച സിനിമകൾ ആണ് അതുപോലെ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴ ആണ്. ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിൽ , വര്‍ഷങ്ങള്‍ക്കു മുൻപ് മുതലുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻആ കൂട്ടുകെട്ടിൽ ഉണ്ടായ നിരവധി ചിത്രങ്ങൾ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി പി ബാലഗോപലാൻ എം എ,ഹാലോ മൈഡിയർ റോങ്ങ് നമ്പർ, വെള്ളാനകളുടെ നാട്, വന്ദനം, കിലുക്കം, അഭിമന്യു, തേന്മാവിൻ കൊമ്പത്ത്, മിന്നാരം,കാലാപാനി, കാക്കകുയിൽ, മരക്കാർ അങ്ങനെ നിരവധി ചിത്രങ്ങൾ.
ഇരുവരുടെ കൂട്ടുകെട്ട് ഇപ്പോൾ മക്കളിലും എത്തിയിരിക്കുകാണ്. പ്രണവ് മോഹൻലാലും, കല്യാണി യും തമ്മിലുള്ള കൂട്ട് കെട്ടും പ്രേക്ഷകർ ഇപോൾ ഏറ്റെടുത്തിരുന്നു. മരക്കാർ , ഹൃദയം എന്നി ചിത്രങ്ങളിൽ പ്രണവും, കല്യാണിയും ഒന്നിച്ചു അഭിനയിച്ചിരുന്നു, ഇപ്പോൾ വീണ്ടും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ഓളവും, തീരവും യെന്ന ചിത്രവും മറ്റു ചിത്രങ്ങളെ പോലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
-
ബിഗ് ബോസ് സീസൺ 45 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ5 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ6 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ4 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ4 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ4 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ3 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!