പേര് മാറ്റിയാല്‍ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് ദീപിക പറഞ്ഞത്. ഇതോടെ സഞ്ജയ് ലീല ബൻസാലി പ്രതിസന്ധിയിലായി, എന്നാല്‍ അതിനിടെ രണ്‍വീര്‍ പ്രോജക്റ്റിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് ദീപിക പദുകോൺ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍.ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക കൂടിയാണ് താരം 2007 ല്‍ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറുന്നത്. പിന്നീടൊരിക്കലും ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒന്നിന് പുറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിച്ച് നമ്പര്‍ വണ്‍ നായികയായി വളരുകയായിരുന്നു. ദീപികയുടെ കരിയറിലെ പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാൻ. ഓം ശാന്തി ഓമിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചെന്നൈ എക്സ്‌പ്രസും, പത്താനും വലിയ വിജയമായിരുന്നു. എന്നാല്‍ ദീപികയുടെ ഒരു തീരുമാനം കാരണം ഷാരൂഖ് നടി അഭിനയിച്ച ഒരു സിനിമയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ പദ്മാവത് ആണ് ആ സിനിമ. ദീപികയുടെ കരിയറിലെ വലിയ വിജയങ്ങളില്‍ ഒന്നാണ് പദ്മാവത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തും റിലീസിങ് സമയത്തുമൊക്കെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്.സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക ടൈറ്റില്‍ റോളില്‍ എത്തിയപ്പോള്‍ രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാണി പത്മാവതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തില്‍ അവതരിപ്പിച്ചത്. ദീപികയുടെ ഭര്‍ത്താവിന്റെ വേഷമായ മഹാര്‍വാള്‍ രത്തൻ സിങ് ആയി എത്തിയത് ഷാഹിദ് കപൂര്‍ ആയിരുന്നു. അലാവുദ്ദീൻ ഖില്‍ജി എന്ന വില്ലനായിട്ടാണ് രണ്‍വീര്‍ സിങ് അഭിനയിച്ചത്. എന്നാല്‍ ഒരിടയ്ക്ക് ഷാരൂഖ് ഖാൻ അലാവുദ്ദീൻ ഖില്‍ജി ആകുമെന്നായിരുന്നു വാര്‍ത്തകള്‍. സത്യത്തില്‍ അങ്ങനെയൊരു നീക്കം നടന്നിരുന്നു. ഒരു ഘട്ടത്തില്‍, രണ്‍വീര്‍ സിംഗ് തന്റേതായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് പിന്മാറാൻ തീരുമാനിച്ചപ്പോള്‍ ആയിരുന്നു ഇത്. ഷൂട്ടിംഗ് തുടങ്ങാൻ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം നടക്കുന്നത്.
എങ്കിലും സഞ്ജയ് ലീല ബൻസാലി രണ്‍വീറിന്റെ തീരുമാനം അഗീകരിച്ചു. പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടിലെത്തി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. സഞ്ജയ് ലീല ബൻസാലിയുടെ അവസ്ഥ മനസിലാക്കി. ഒരു വ്യവസ്ഥയില്‍ അലാവുദ്ദീൻ ഖില്‍ജിയെ അവതരിപ്പിക്കാൻ ഷാരൂഖ് സമ്മതിച്ചു. സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ഷാരൂഖിന്റെ ആവശ്യം. നായികയുടെ പേരില്‍ വരുന്ന ഒരു സിനിമ കാണാൻ തന്റെ ആരാധകര്‍ കൂട്ടാക്കില്ല എന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍. എന്നാല്‍ ഇക്കാര്യത്തില്‍ സഞ്ജയ് ലീല ബൻസാലി ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് തന്നെ ദീപിക തന്റെ തീരുമാനം അറിയിച്ചു. പേര് മാറ്റിയാല്‍ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് ദീപിക പറഞ്ഞത്. ഇതോടെ സഞ്ജയ് ലീല ബൻസാലി പ്രതിസന്ധിയിലായി, എന്നാല്‍ അതിനിടെ രണ്‍വീര്‍ പ്രോജക്റ്റിലേക്ക് മടങ്ങിയെത്തി. അങ്ങനെ രണ്‍വീറിനെ തന്നെ വില്ലനാക്കി സിനിമ ചെയ്യുകയായിരുന്നു.
പക്ഷേ അപ്പോഴും സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേരില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പദ്മാവതി എന്നായിരുന്നു ആദ്യം തീരുമാനിച്ച പേര്. അത് പദ്മാവത് എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്.അതേ സമയം ദീപികയുടെ തീരുമാനത്തെ മറ്റൊരു നടനെയും സിനിമയില്‍ മാറ്റി കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഷാഹിദ് കപൂറിന്റെ വേഷത്തിലേക്ക് നടൻ വിക്കി കൗശാല്‍ ആയിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ ഓപ്‌ഷൻ. എന്നാല്‍ ദീപിക സമ്മതിക്കാത്തതിനാല്‍ വിക്കിയെ മാറ്റി ഷാഹിദിനെ കൊണ്ടു വരുകയായിരുന്നു. തന്റെ ഭര്‍ത്താവായി അഭിനയിക്കാൻ ഒരു വലിയ നടനെ വേണമെന്ന് ദീപിക ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് പറയുന്നത്.
