ബിഗ്‌ബോസിന്‌ ശേഷം സോഷ്യൽ മീഡിയിൽ നിറഞ്ഞ നിന്ന താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോൾ താൻ  വിവാഹിതനാകാൻ പോകുന്നു എന്നുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തപ്പോളാണ് താരം ഇത് വെളിപ്പടുത്തിയത്. ഈ കാര്യത്തിൽ റോബിനെ അഭിനന്ദിക്കാതെ നിവർത്തിയില്ല എന്നാണ് ആരാധകർ പറയുന്നത്. റോബിനുമായുള്ള പ്രണയ ബന്ധം ആദ്യം വാർത്തയായ പെൺകുട്ടിയാണ് ദില്ഷ. ദില്ഷയെ വിവാഹം കഴിക്കാൻ താല്പര്യമാണന്നു താരം മുൻപ് പറയുകയും ചെയ്യ്തിരുന്നു.

എന്നാൽ ഈ പ്രണയം ദില്ഷ നിഷേധിച്ചപ്പോളേക്കും പിന്നാലെ തന്നെ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ  ആരതി പൊടി എന്ന പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും ചെയ്യ്തു, ഇരുവരുടയും ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. അതോടു ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അവസാനം റോബിൻ ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്, ഞാൻ കമ്മിറ്റഡ് ആണെന്നും, ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും. ഇതോടു ആരതി  പൊടിയെ വിവാഹ൦  കഴിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വാർത്ത.

ഇതുകേട്ട പ്രേക്ഷകർ  വിമർശിക്കുകയും ചെയ്‌യുവാണ്, ഒരാളെ പ്രണയിച്ചു  അയാളെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പെട്ടന്ന് അയാളെ മറന്നു മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറയുന്നത് കൊള്ളാമല്ലോ എന്നാണ്. ശരിക്കും റോബിനെ  അഭിനന്ദിക്കണം എന്നുമാണ്  വിമർശനങ്ങൾ. മറ്റൊരു അഭിപ്രായം വേണ്ടാന്നു പറഞ്ഞു മാറിയാൽ അയാളെ മാറ്റി മറ്റൊരാളെ നോക്കേണ്ടി വരും. റോബിനിൽ നിന്നും ഇഷ്ട്ടപെട്ട ഗുണം ഇത് തന്നെയാണ്. ആരതിയെ കണ്ടപ്പോൾ തനിക്കു ഇഷ്ട്ടപെട്ടു കാണും അവർ ഒന്നിക്കാനായിരിക്കും തീരുമാനം എന്നും പറയുന്നു.