സ്വന്ത മരണ വാർത്തക്കെതിരെ പ്രതികരിച്ചു കൊണ്ട് നടിമാലാ പാർവതി. താൻ മരിച്ചു പോയി എന്ന വ്യാജ വാർത്തകളുടെ സ്ക്രീൻ ഷൂട്ട് പങ്കു വെച്ചുകൊണ്ടാണ് താരം എത്തിയത്. മാലാ പാര്‍വതിയുടെ മരണത്തിന് കാരണം എന്ന തലക്കെട്ടോടെ ഇംഗ്ലീഷ് സൈറ്റുകളില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പങ്കുവച്ചത്.ഈ തരത്തിലുള്ള വാർത്തകൾ കാരണം തന്റെ ജോലി നഷ്ടമാകുന്നു എന്നും ഇത് ഗുരുതര പ്രശനം ആകുന്നു എന്നും നടി പറയുന്നു.

വാട്സപ്പിൽ തന്റെ പ്രൊഫൈൽ പിക് മാറിയതിനെ തുടർന്ന് കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി തന്നെ വിളിച്ചതെന്നും രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായെന്നും മാലാ കുറിപ്പില്‍ പറഞ്ഞു.ഉണ്ണി കൃഷ്ണന്‍ കേന്ദ്രകഥാപാത്രമായ രണ്ടാണ് മാലാ പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.കൂടാതെ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വത്തിലും ഒരു കേന്ദ്ര കഥപാത്രമായി ആണ് താരം എത്തുന്നത്. പത്മ, പ്രകാശന്‍, എഫ്.ഐ.ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ പുതിയ ചിത്രങ്ങള്‍.

ഒരു കാസ്റ്റിംഗ് ഏജൻറ് എനിക്ക് ഹൈദരാബാദിൽ നിന്നും അയിച്ച തന്നതാണിത്. അവര്‍ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. ഇത് കൂടുതല്‍ ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതുന്നതിനാല്‍ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്.മരിച്ചിട്ടില്ല എന്ന് പറയുന്നത് ഒരു ഗതികേടാണോ അതോ ഒരു തമാശയാണോ എന്നറിയില്ല വർക്ക് നഷ്ട്ടപെടുന്നത് വയിറ്റത്തടിക്കുന്നതിനു തുല്യം ആണ് എന്നാണ് മാലാ പാർവതി പറയുന്നു .