മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ദർശന ദാസ്. ഞാനും എന്റെ ആളും എന്ന പ്രോഗ്രാമിൽ ദർശനയും ഭർത്താവ് അനൂപും പങ്കെടുത്തിരുന്നു. ആ ഷോയിൽ വെച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ചും, ഒളിച്ചോടി വിവാഹം കഴിച്ച വിവരവും പറഞ്ഞിരുന്നു. എന്നാൽ തന്റെ അച്ഛനും, അമ്മയും ഇപ്പോളും പിണക്കത്തിൽ ആണെന്നും താരം പറഞ്ഞു ,പിന്നത്തെ എപ്പിസോഡിൽ ദർശനയുടെ അച്ഛനും, അമ്മയും എത്തിയിരുന്നു. ഈ  വീഡിയോ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുകയും ചെയ്യ്തു, എന്നാൽ ഇപ്പോൾ ആ വീഡിയോക്ക് എത്തിയ വിമർശനത്തെ കുറിച്ചാണ് ദർശന പറയുന്നത്.


നല്ലതും ചീത്തയുമായിട്ടുള്ള കമന്റുകളുണ്ടായിരുന്നു. ചിലര്‍ അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞിരുന്നു. നിങ്ങളുടെ കുടുംബപ്രശ്നം ഇങ്ങനെയൊരു വേദിയിലാണോ പറയുന്നതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നുവെന്നും ദര്‍ശന പറയുന്നു. അതേസമയം, പരസ്യമായി മാപ്പ് പറയുന്നത് എനിക്ക് വലിയൊരു കാര്യമായാണ് തോന്നുന്നതെന്നുമായിരുന്നു ദര്‍ശന ദാസ് പറഞ്ഞത് .ജീവനുതുല്യം സ്നേഹിച്ച മകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ഷോക്ക് ഇതുവരെയും മാറിയിട്ടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. അന്നത്തെ എന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല


തനിക്ക് പ്രസവസമയത്ത് അമ്മയെ കാണാനായി ആഗ്രഹമുണ്ടായിരുന്നു. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊക്കെ കൊതിച്ചിരുന്നുവെന്നാണ് ദര്‍ശന പറഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്കും ആ സമയത്ത് മകളുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വികാരഭരിതയായിരുന്നു അമ്മ,വീട്ടുകാര്‍ക്ക് തന്നോടുള്ള പിണക്കം തീര്‍ന്നെന്ന് അറിയാം. അവര്‍ എന്നോട് ക്ഷമിച്ചു. ഇനി പറ്റുവാണെങ്കില്‍ അനൂപിനോട് കൂടി ക്ഷമിക്കണം. അദ്ദേഹം നിങ്ങള്‍ക്ക് നല്ലൊരു മകനായിരിക്കും’ എന്ന് ഷോയില്‍ വച്ച് അന്ന് ദര്‍ശന പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ ഇതിന്റെ പേരിൽ ആണ് ഇങ്ങനെയുള്ള കമെന്റുകൾ എത്തുന്നത്, ഇതിൽ ചില ആളുകൾ യോജിക്കുകയും ചെയ്യുന്നുണ്ട് ദർശന പറയുന്നു.