Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നൃത്തമാടി മീനാക്ഷി ദിലീപും അലീനയും ; എഡിറ്ററായി അൽഫോൻസ് പുത്രനും

അല്‍ഫോണ്‍സ് പുത്രനാണ് ഈ വീഡിയോയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫാഷൻ ഡിസൈനറായ രഹ്നാ ബഷീര്‍ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.മലയാളികളുടെ പ്രിയപ്പെട്ട താര പുത്രിയാണ് മീനാക്ഷി ദിലീപ്. നടൻ ദിലീപിന്റെ മകൾ എന്നതിലുപരിയായി തന്നെ മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമില്‍ ഇടയ്ക്ക് ചിത്രങ്ങളും നൃത്ത വീഡിയോകളും ഒക്കെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയും മീനാക്ഷിയും ഒരുമിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ വൈറലാകുകയാണ്.

Advertisement. Scroll to continue reading.

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘രാഞ്ചന’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്സിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. മീനാക്ഷിയെ ടാഗ് ചെയ്ത് അലീനയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നസ്റിയ നസീം, അപര്‍ണ ബാലമുരളി തുടങ്ങി നിരവധിപേര്‍ ഇരുവരുടേയും നൃത്തച്ചുവടുകളെ അഭിനന്ദിച്ച്‌ കമന്റ് ചെയ്തു. മികച്ച നര്‍ത്തികയായ അലീന നേരത്തേയും ഡാൻസ് വീഡിയോകള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത കൂട്ടുകാരിയായ നസ്റിയ നസീമിനൊപ്പമുള്ള വീഡിയോ വൈറലായിരുന്നു. പടയപ്പ സ്റ്റൈലിലുള്ള ഡാൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു.അല്‍ഫോണ്‍സ് പുത്രനാണ് ഈ വീഡിയോയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Advertisement. Scroll to continue reading.

ഫാഷൻ ഡിസൈനറായ രഹ്നാ ബഷീര്‍ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ഇരുവരേയും സ്റ്റൈൽ ആക്കിയിരിക്കുന്നത് ഐഷ റിസ്വാൻ മാലിക്കാണ്.ക്യാമറയ്‌ക്ക്‌ മുന്നിൽ വളരെ വിരളമായി മാത്രമേ മീനാക്ഷി പ്രത്യക്ഷപ്പെടാറുള്ളു. മീനാക്ഷിയുടെ നൃത്ത വീഡിയോകള്‍ കണ്ടാല്‍ തന്നെ ‘അമ്മ മഞ്ജു വാര്യരെ പോലെ മീനാക്ഷിയും മികച്ച നര്‍ത്തകിയാണെന്ന് മനസിലാകും.

You May Also Like

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നമിതയുടെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്,.ഇപ്പോൾ താരത്തിന്റെ പുതിയ കഫെ ഷോറുമിന്റെ ഉത്ഘാടനത്തിനു സുഹൃത് മീനാക്ഷി ദിലീപ് എത്തിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ ആണ്...

സിനിമ വാർത്തകൾ

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി സാരിയിൽ അതി സുന്ദരിയായി.മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പോലെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെ ശ്രദ്ധ നേടിയ ആളാണ് മീനാക്ഷി.എന്നാൽ തന്നെ മീനാക്ഷിയുടെ നൃത്ത വീഡിയോകളും...

Advertisement