കഴിഞ്ഞ ദിവസമാണ് ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ പിടി കൂടുന്നതിന് മുൻപേ തന്നെ പോലീസിനെതിരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു . ഇപ്പോൾ പ്രതിയെ പിടികൂടി കഴിഞ്ഞതിനു ശേഷവും പോലീസുകാർക്ക് എതിരായുള്ള വിമർശനങ്ങൾ ഏറെയാണ് .

പിടി കൂടിയ പ്രതിയും പ്രതിയുടെ രേഖ ചിത്രവും ആയി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിൽ ആണ് കേരള പോലീസിനെതിരെ ഫേസ്ബുക് പേജിൽ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത് . പ്രതി പിടിയിലായ ശേഷം ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആണ് സൈബർ ആക്രമണങ്ങൾ കൂടിയത് . ചിത്രം വരച്ചയാൾക്ക് പത്മ പുരസ്‌കാരം നൽകണമെന്നും രേഖാ ചിത്രത്തിലുള്ള പ്രതിയാണ് പിടിക്കപ്പെട്ടതെന്ന് കരുതട്ടെ തുടങ്ങിയ കമ്മന്റുകൾ ആണ് നിറഞ്ഞു വരുന്നത് . കൂടാതെ ഈ രേഖാ ചിത്രം മഹാരാഷ്ട്ര എ ടി എസ്സിന് കൈമാറത്തത് കൊണ്ട് ഷാരൂഖ് ഫൈസി പിടിയിലായി എന്നൊക്കെയാണ് ഇപ്പോ ട്രോളുകൾ വരുന്നത് . സർക്കാർ വിരുദ്ധ സൈബർ പോരാളികൾ ആണ് മുന്നിൽ ഇതിനു മറുപടിയായി കേരളം പോലീസ് തന്നെ രംഗത്ത് വന്നിരിക്കുന്നത് .

” പ്രതിയെ നേരിട്ട് കണ്ട് വരയ്ക്കുന്നതല്ല രേഖാ ചിത്രം . പ്രതിയെ കണ്ടവർ ഓർമയിൽ നിന്ന് പറഞ്ഞു കൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത് . പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് ഇപ്പോഴും ശരിയാവണമെന്നില്ല . ശരിയായിട്ടില്ല നിരവധി കേസുകളും ഉണ്ട് . കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ ദൃക്‌സാക്ളഷികൾക്ക് കുറ്റവാളിയെ ഓർത്തെടുക്കാൻ പറ്റണമെന്നില്ല ” എന്നൊക്കെയാണ് പോലീസിന്റെ വിശദീകരണം . കൂടാതെ പ്രതിയെ പിടിച്ചത് മഹാരാഷ്ട്ര എ ടി എസ്സും കേന്ദ്ര ഏജൻസികളും ആണെന്നുള്ള പരിഹാസവും നടക്കുന്നുണ്ട് . എന്നാൽ കേരളം പോലീസിന്റെ അന്വേഷണ മികവ് കൊണ്ടാണ് പ്രതിയെ പിടി കൂടാൻ കഴിഞ്ഞതെന്ന പ്രജോദനവുമായി ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യ മന്ത്രി രംഗത്ത് വന്നിരിക്കുകയാണ് .