ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിനായി താൻ പോയപ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ  സൈബർ ആക്രമണങ്ങൾ തനിക്കു നേരിടേണ്ടി വന്നു ഇപ്പോൾ അതിനെല്ലാം പ്രതികരിച്ചു കൊണ്ട് നടി ഭാവന എത്തിയിരിക്കുകയാണ്. താൻ ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന  വീഡിയോയിലും, ഫോട്ടോയിലും അത് വ്യക്തവുമാണ് നടി പറയുന്നു.


ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിചത്. ആ ടോപ്പിനടിയിൽ വസ്ത്രം ഇല്ലായിരുന്നു എന്നായിരുന്നു പ്രചാരണം. താൻ കയ്യ് ഉയർത്തുമ്പോൾ തന്റെ ശരീര ഭാഗം കാണാം എന്നായിരുന്നു ആക്ഷേപം. തന്റെ ശരീരത്തിന്റെ നിറമുള്ള വസ്ത്രം ആ റ്റോപ്പിനടിയിൽ ഉണ്ടായിരുന്നു എന്നും താരം വ്യക്തമാക്കി., അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്.

ഇത് ഉപയോഗിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഞാൻ ,ഇതൊരു പുതിയ കണ്ടുപിടിത്തവുമല്ല, ഇത് ധാരാളം പേര് ഉപയോഗിക്കുന്നുണ്ട്.ഇത് ഉപയോഗിച്ചവർക്കു മനസിലാകും ഇതെങ്ങനെയുള്ള വേഷം ആണെന്നു. ടോപ്പ് മാത്രം ധരിച്ചു പുറത്തുപോകുന്ന ആളല്ല താൻ നടി പറയുന്നു.എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുട  സന്തോഷം. അവർക്കു ഇതിലൂടെ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ എനിക്ക് അവരോടു ഒന്നും പറയാനില്ല ഭാവന പറയുന്നു.