ബാല താരമായി മലയാള സിനിമയിൽ എത്തിയ നായിക ആയിരുന്നു ശരണ്യ മോഹൻ. അരവിന്ദ് കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹത്തിന് ശേഷം താരം സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു, ശരണ്യക്ക് ലഭിക്കുന്ന സൈബർ അറ്റാക്കിൽ ഏതു സമയവും ഭർത്താവ് അരവിന്ദ് പ്രതികരിച്ചെത്തുക തന്നെ ചെയ്യും. ഇപ്പോൾ തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചും, അതിനെ പ്രതികരിച്ചെത്തുകയും, തനിക്കു സപ്പോർട്ട് ചെയ്യുന്ന തന്റെ ഭർത്താവ് അരവിന്ദിന് കുറിച്ചും ശരണ്യ തുറന്നു പറയുകയാണ്.
മുൻപ് ഞാൻ സോഷ്യൽ മീഡിയിൽ യെപോലും സജീവമായിരുന്നു എന്നാൽ ഇന്ന് അങ്ങനെ അല്ല കാരണം നമ്മൾ ഒരു അഭിപ്രയം പറഞ്ഞു കഴിഞ്ഞാൽ ഉടൻ മറുപടി വരും നീ ആരാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ എന്ന്, നമ്മൾക്ക് അഭിപ്രയാ സ്വാതന്ത്ര്യം ഉണ്ടെന്നാണ് പറയുന്നത്, എന്നാൽ ചില കമെന്റുകൾ കേട്ടാൽ നമ്മൾക്ക് അങ്ങനെ ഒരു കാര്യമില്ല എന്ന് തോന്നും അരവിന്ദ് പറയുന്നു
‘ഒരു ഭാര്യ എന്ന നിലയിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒരു ബഹുമാനമാണ്. അല്ലാതെ നല്ല ഭാര്യ ആയിരിക്കണം, കുട്ടികളെ നോക്കണം എന്നതല്ല. അവൾക്കും അവളുടേതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാമുണ്ട്. അരവിന്ദ്മ പറയുന്നു .മ നുഷ്യരാശി എന്നുമുതൽ ഉണ്ടോ, അന്ന് മുതൽ ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ. നമ്മൾ കടന്നു പോകുന്ന സാഹചര്യം നമ്മുക്ക് മാത്രമേ അറിയൂ. ചിലർ പറയും ഇത് ആദ്യത്തെ സംഭവം അലല്ലോ എന്ന്. അല്ല, പക്ഷെ എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞാണ്. ആ സമയത്ത് നമ്മുക്ക് ശാരീരികമായി ഒരുപാട് വ്യത്യാസങ്ങൾ വരും,ഞാൻ പ്രസവിച്ചതിനു ശേഷം എന്റെ ശരീരം കണ്ടു നിരവധിപേരാണ് നെഗറ്റീവ കമെന്റുകളുമായി എത്തിയത് അപ്പോൾ എന്റെ ഭർത്താവ് എന്ന നിലയിൽ അദ്ദേഹം പ്രതികരിക്കും. ശരണ്യ പറയുന്നു.