കഴിഞ്ഞ ദിവസം പോലീസിന്റെ വാഹന പരിശോധനയ്ക്ക്  ഇടയിൽകസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തിൽ  തൃപ്പുണിത്തുറ ഹിൽ പാലസ് പോളിടെ സ്റ്റേഷന് മുന്നിൽ വൻ പ്രധിഷേധ സമരം ആണ് നടന്നത്  . തൃപ്പുണിത്തുറ ഇരുമ്പന സ്വദേശിയും കർഷക തൊഴിലാളിയും  മനോഹരൻ ആണ് മരിച്ചത് .

പോലീസ് വാഹന പരിശോധനയ്ക്ക് ഇടയിൽ മനോഹരന്റെ വണ്ടിക്ക് കൈ കാണിച്ചപ്പോൾ മുന്നോട് മാറ്റിയാണ് മനോഹരം വണ്ടി നിർത്തിയത് . ഇതിൽ പ്രകോപിതനായ എസ്  ഐ ജിമ്മി ജോസ് ഹെൽമെറ്റ് ഊരിയ ഉടൻ തന്നെ മനോഹരന്റെ മുഖത്തു കൈ വീശി അടിച്ചു . പിന്നീട് മനോഹരനെ കസ്റ്റഡിറ്റിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു . സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെ സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തു . എസ് ഐ യോടൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന 4 പോലീസ് കാരെ കൂടെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യം ഉന്നയിച്ച ആയിരുന്നു പ്രതിഷേധ സമരം .

ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു . ” ആ കൊച്ചു ഹെൽമെറ്റ് ഊരിയതും കൈ വലിച്ചു ഒരൊറ്റയടി. അവർ ഊതിച്ചപ്പോൾ അവൻ മദ്യം കഴിച്ചിട്ടുമില്ല . മരിച്ചയാളുടെ കുടുംബത്തിന്റെ ചുമതല കുറ്റക്കാരായ പോലീസുകാർ നോക്കണം ‘ എന്നായിരുന്നു ദൃക്‌സാക്ഷിയുടെ മൊഴി .