ബോളിവുഡിലെ പ്രധാന നായികമാരിൽ ഒരാളാണ് കരിഷ്മ കപൂർ. ഇപ്പോൾ താരം അഭിനയത്തിൽ ഇല്ലെങ്കിലും ആരാധകർക്ക് ഇന്നും പ്രിയങ്കരിയാണ്. കപൂർ കുടുംബത്തിൽ നിന്നും ആദ്യമായി അഭിനയിക്കാൻ എത്തിയ നായികയാണ് കരിഷ്മ. താരം ഒരു ദേശ്യപുരസ്‌കാര ജേതാവും കൂടിയാണ്. കരിഷമയുടെ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്ന. സഞ്ജയ് കപൂർ ആണ് കരിഷമയുടെ ആദ്യ ഭർത്താവു. ഭർത്താവിനെ കുറിച്ച് കരിഷ്മ കോടതിയിൽ പറഞ്ഞ ആരോപണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.തന്റെ അമ്മയെ കൊണ്ട് കരിഷ്മയെ മര്‍ദ്ദിപ്പിക്കുമായിരുന്നുവെന്ന ആരോപണവും താരം ഉയര്‍ത്തിയിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ആ സംഭവം.

കരിഷ്മയും , അഭിഷേക് ബച്ചനും പ്രണയത്തിൽ ആയിരുന്നു. വിവാഹ നിചയം വരെ ആയതിനു ശേഷമാണ് ഇരുവരും പിരിയുന്നത്. പിന്നാലെ കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. സമൈറയും കിയാനും. 2014 ൽ ആണ് ഇരുവരും പിരിയുന്നത്. ഒരിക്കല്‍ സഞ്ജയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ അത് തനിക്ക് ഫിറ്റാകാതെ വന്നുവെന്നും കരിഷ്മ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സഞ്ജയ് കൂട്ടാക്കിയില്ല. അമ്മയോട് കരിഷ്മയെ തല്ലാന്‍ സഞ്ജയ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കരീഷ്മ വെളിപ്പെടുത്തിയത് നിങ്ങൾ അവളുടെ കരണത്തു അടിക്കാഞ്ഞതെന്താണ് സഞ്ജയ് ചോദിച്ചത്.

സഞ്ജയിക് പല സ്ത്രീകളുമായി അടുപ്പം ഉണ്ടായിരുന്നു. ഭർത്താവിന്റെ അവിഹിത ബന്ധങ്ങൾക്കു അമ്മയും കൂട് നിന്നിരുന്നു. രണ്ടാമത്തെ വിവാഹമായിരുന്നു സഞ്ജയുടേത്. താനുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് കരിഷ്മ ആരോപിച്ചത്. വിവാഹ മോചനത്തിന് ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.ഇപ്പോൾ കരിഷ്മ ഒരു വിവാഹം കഴിച്ചിട്ടില്ല.തന്റെ മക്കളോടൊപ്പമാണ് താമസം.