റിലേഷൻ ഷിപ്പിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ലഭിച്ചിട്ടുള്ള  മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ, ഇപ്പോൾ തനിക്കു ലഭിക്കുന്ന വിമർശനങ്ങളെ പറ്റി പ്രതികരിക്കുകയാണ് താരം. എന്റെ വെക്തി ജീവിതത്തിലും, സംഗീത ജീവിതത്തിലും നിരവധി വിമർശനങ്ങൾ തനിക്കു ലഭിക്കാറുണ്ട്. അതിന് പ്രത്യക രീതിയിൽ തിട്ടപ്പെടുത്തേണ്ട കാര്യമല്ലല്ലോ, ആ വിമർശനങ്ങളെ നമ്മൾ നോക്കിയാലും, നോക്കിയില്ലെങ്കിലും അത് നടക്കേണ്ട രീതിയിൽ നടക്കും ഗോപി സുന്ദർ പറയുന്നു

ഒരാൾ വന്നു നമ്മളുടെ മീനിൽ വന്നു ചോദ്യം ചോദിക്കുന്നതുവരെ ഒന്നും നമ്മൾ മിണ്ടില്ലല്ലോ, ചിലർ മെസ്സേജ് ഇടുമ്പോൾ നല്ല മറുപടി കൊടുക്കും അതും ഒരു കോമഡി ആയി കണ്ടാൽ മതി, അത്രേ സീരിയസ് ആകേണ്ട കാര്യമില്ല നിങ്ങൾ. വിമർശനം എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് എന്നാൽ അസഭ്യ വിമര്ഷന൦ എനിക്ക് ഒരുപാടു ഇഷ്ട്ടം അല്ല, എനിക്ക് ഓരോരുത്തരുടയും വീട്ടിൽ ചെന്ന് കാളിംഗ് ബെല്ലടിച്ചു ഇനിയും എന്നെ വിമര്ശിക്കരുത് എന്ന് പറയുവാൻ കഴിയില്ല ഗോപി സുന്ദർ പറയുന്നു

ഓരോരുത്തർ അവരുടെ സംസ്ക്കാരം അനുസരിച്ചു വിമർശിച്ചു കൊണ്ടിരിക്കും അത് നമ്മൾക്ക് അവരോടു പാടില്ല എന്ന് പറയാൻ കഴിയില്ല, ചില വിമർശനങ്ങൾ  എനിക്ക് ഗുണകരം ആണ്, അത് കേട്ടിട്ട് നമ്മൾക്ക് അടുത്ത്ത് അതിലും മികച്ചതാകാം കഴിയും. ഓരോരുത്തരുടെ ഇഷ്ട്ടം ആണ് വിമർശിക്കുക എന്നത് അവർക്കു കഴിയുന്ന്നത്ര അവർ വിമർശിക്കട്ടെ ഗോപി സുന്ദർ പറയുന്നു